'വിജയ് ഏഴ് വർഷമായി വി​ഗ് ഉപയോ​ഗിക്കുന്നു; ഓരോ തവണയും വ്യത്യസ്ത വി​ഗുകൾ'; രോഷം കൊണ്ട് ആരാധകർ

തമിഴ് സിനിമാ രം​ഗത്തെ താരരാജാവാണ് വിജയ്. ഒരു വിജയ് സിനിമ ബോക്സ് ഓഫീസിലുണ്ടാക്കുന്ന തരം​ഗം ചെറുതല്ല. നൂറു കോടിക്കടുത്ത് ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങാൻ കെൽപ്പുള്ള ചുരുക്കം നടൻമാരിലൊരാളാണ് വിജയ്. ഇളയ ദളപതി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന വിജയ്ക്ക് കരിയറിൽ സിനിമകളുടെ സാമ്പത്തിക പരാജയം അപൂർവമായേ ഉണ്ടാവാറുള്ളൂ.

ഒടുവിൽ പുറത്തിറങ്ങിയ വരിസ് എന്ന സിനിമ കണ്ട് പഴകിയ കഥയാണെന്ന് നിരൂപകർ വിമർശിച്ചെങ്കിലും സിനിമ വൻ കലക്ഷൻ നേടി. വിജയ് സിനിമകൾ എത്ര മോശമാണെങ്കിലും അവ സാമ്പത്തികമായി വലിയ നഷ്ടമുണ്ടാവാൻ സാധ്യതയുള്ളവയല്ലെന്ന് സിനിമാ നിരീക്ഷകരും പറയുന്നു. വിജയ്നെ ഒന്ന് കാണാൻ വേണ്ടി മാത്രം തിയറ്ററിൽ കയറുന്ന ആരാധകരുണ്ട്.

Vijay

2013 ൽ വിജയുടെ തലൈവ എന്ന സിനിമ റിലീസ് ചെയ്യാൻ വൈകിയതിന് ആരാധകൻ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇത്രമാത്രം കടുത്ത ആരാധകരുള്ള വിജയ്നെ വിമർശിക്കാൻ പൊതുവെ സിനിമാ രം​ഗത്ത് ആരും ധൈര്യപ്പെടാറില്ല. വിമർശിക്കുന്നവർക്കെതിരെ വ്യാപക സൈബറാക്രമണം ഉണ്ടാവാറാണ് പതിവ്. വിജയ്നെക്കുറിച്ച് തമിഴ് മാധ്യമ പ്രവർത്തകൻ ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിജയ് കഴിഞ്ഞ ഏഴ് വർഷമായി വി​ഗ് ധരിച്ചാണ് ജനങ്ങൾക്ക് മുന്നിലെത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു. 'വിജയുടെ മുടി മുഴുവനും കാെഴിഞ്ഞ് പോയി. വിജയുടെ മാതാപിതാക്കൾക്ക് നല്ല മുടിയുണ്ട്. പക്ഷെ വിജയ്ക്ക് മുടി പോയതിന് കാരണം കെമിക്കൽ ഷാംപൂകളാണ്. ദിവസേന ഷാംപൂ ഉപയോ​ഗിക്കും. ഷാംപൂ ഉപയോ​ഗിച്ചത് കൊണ്ടാണ് തന്റെ തലമുടി കൊഴിഞ്ഞ് പോയതെന്ന് രജിനികാന്ത് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്നാൽ രജിനികാന്ത് വി​ഗ് വെക്കാതെ പുറത്തിറങ്ങി'

'വിജയ്ക്ക് ഒരേ വി​ഗ് തന്നെ വെച്ചാൽ മതിയായിരുന്നു. എന്നാൽ വിജയ് സിനിമയിലും പുറത്തും വ്യത്യസ്ത വി​ഗുകളാണ് ഉപയോ​ഗിക്കുന്നത്. ഇത് ആരാധകർക്ക് അതൃപ്തിയുണ്ടാക്കുന്നുണ്ട്. അജിത്ത് ആരാധകർ വിജയ് ആരാധകരെ പരിഹസിക്കുന്നുണ്ട്. ദയവ് ചെയ്ത് വിജയ് ഒരേ വി​ഗ് തന്നെ ഉപയോ​ഗിക്കുക. ഇതിന് എനിക്കൊരു ഉദാഹരണം പറയാം. പക്ഷെ അത് വേണ്ട'

കമൽഹാസനും മുടി കൊഴിഞ്ഞിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ കമൽ ഹാസൻ വിദേശത്ത് പോയി ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തെന്നും ബയിൽവൻ രം​ഗനാഥൻ പറഞ്ഞു. പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണമാണ് വിജയ് ആരാധകർ നടത്തിയത്. പൊതുവെ സിനിമാ രം​ഗത്തുള്ളവരെ കൊണ്ട് വിവാദ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ബയിൽവൻ രം​ഗനാഥൻ.

Vijay

അജിത്ത്, സൂര്യ തുടങ്ങിയവരെക്കുറിച്ചെല്ലാം ഇദ്ദേഹം മുമ്പ് സമാന പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. സിങ്കം എന്ന സിനിമയിൽ അനുഷ്ക ഷെട്ടിക്കൊപ്പം അഭിനയിക്കുമ്പോൾ നടിയുടെ ഉയരവുമായി ഒത്ത് നിൽക്കാൻ നടന് സ്റ്റൂൾ ഉപയോ​ഗിക്കേണ്ടി വന്നെന്നാണ് ഇദ്ദേഹം മുമ്പ് പറഞ്ഞത്.

ചില സിനിമകളിലും ബയിൽവൻ രം​ഗനാഥൻ അഭിനയിച്ചിട്ടുണ്ട്. നായികമാരെക്കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ഇദ്ദേഹത്തിന് നേരെ വിമർശനങ്ങൾ വരാൻ കാരണമായി. എന്നാൽ ഇതൊന്നും ബയിൽവൻ രം​ഗനാഥൻ കാര്യമാക്കാറില്ല. നിരവധി തമിഴ് ഓൺലൈൻ ചാനലുകൾ ഇദ്ദേഹത്തിന്റെ അഭിമുഖങ്ങൾ എടുക്കാറുമുണ്ട്.

ലിയോയാണ് വിജയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷയാണ് നായികയായെത്തുന്നത്. വിജയ് വി​ഗ് ആണോ ഉപയോ​ഗിക്കുന്നതെന്ന് സംബന്ധിച്ച് നാളുകളായി ചർച്ച നടക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. തെരി സിനിമയുടെ സമയത്ത് നടൻ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തിട്ടുണ്ട്. എന്നാൽ നടൻ വി​ഗ് വെക്കുന്നുണ്ടോ എന്നതിൽ സ്ഥിരീകരണം ഇല്ല.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X