ട്വിറ്ററില്‍ ശിവകാര്‍ത്തികേയനെ ട്രോളി വിജയ് ഫാന്‍സ്! മെര്‍സല്‍ ഗാനരംഗം കോപ്പിയടിച്ചെന്ന് ആരോപണം!
തമിഴിലെ ജനപ്രിയ താരം ശിവകാര്‍ത്തികേയന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് സീമരാജ. എം രാജയുടെ വേലൈക്കാരന്‍ എന്ന ചിത്രത്തിനു ശേഷം ശിവയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണിത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായാണ് ശിവകാര്‍ത്തികേയന്‍ ഇത്തവണയും എത്തുന്നത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ സീമരാജയുടെ ട്രെയിലറില്‍ ഉണ്ടായിരുന്നു. ഇതിനിടെ ചിത്രത്തിന്റെ ട്രെയിലറിനു നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. വിജയ് ചിത്രം മെര്‍സലിനെ അനുകരിച്ചുവെന്ന് പറഞ്ഞ് ട്രോളോടു ട്രോളാണ് ശിവകാര്‍ത്തികേയന്റെ സീമരാജയ്ക്ക് ലഭിക്കുന്നത്.

സീമരാജ
രജനി മുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശിവകാര്‍ത്തികേയനെ നായകനാക്കി പൊന്‌റം സംവിധാനം ചെയ്ത ചിത്രം കൂടിയാണ് സീമരാജ. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായി എത്തുന്നത്. ശിവയുടെ നായികയായി സാമന്ത ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം സീമരാജയിലും ഉണ്ടാവുമെന്നാണ് അറിയുന്നത്.

ട്രെയിലര്‍
സീമരാജയുടെ ട്രെയിലര്‍ അടുത്തിടെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. ട്രെയിലറിന് മികച്ച പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ശിവയ്‌ക്കൊപ്പം സൂരി,സാമന്ത തുടങ്ങിയവരും സീമരാജയുടെ ട്രെയിലറില്‍ തിളങ്ങിയിരുന്നു. നിരവധി പേരായിരുന്നു ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നത്.

മെര്‍സല്‍ ഗാനരംഗം കോപ്പിയടിച്ചു
ട്രെയിലര്‍ ഇറങ്ങിയതിനു പിന്നാലെ സീമരാജയെ വെച്ച് നിരവധി ട്രോളുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. സീമരാജയിലെ ഒരു രംഗം വിജയുടെ മെര്‍സലുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ പേജുകളിലാണ് ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്.

ട്രോളുമായി വിജയ് ഫാന്‍സ്
മെര്‍സലിലെ ഗാനരംഗത്ത് രണ്ടു കുതിരകള്‍ക്ക് ഇടയിലായി വിജയ് നില്‍ക്കുന്ന രംഗമാണ് സീമരാജയിലും വന്നിരിക്കുന്നത്. മുന്‍പ് മെര്‍സലിലെ ഈ രംഗത്തിനെതിരെ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിലെ ഈ രംഗം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇക്കാരണം കൊണ്ടാണ് വിജയ് ആരാധകര്‍ ഇപ്പോള്‍ ട്രോളുമായി എത്തിയിരിക്കുന്നത്.
കാണൂ
കാണൂ
ട്രോള്‍ കാണൂ
ട്രോള്‍ കാണൂ

വിനായക ചതുര്‍ത്ഥി റിലീസ്
അതേസമയം സെപ്റ്റംബര്‍ പതിമൂന്നിനാണ് ശിവകാര്‍ത്തികേയന്റെ സീമരാജ റിലീസ് ചെയ്യുന്നത്. സീമരാജയുടെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി ഫാസ്റ്റ്നമ്പര്‍ സോംഗുകളും റൊമാന്റിക്ക് സോംഗും നേരത്തെ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ താരങ്ങള്‍
നടനും സംവിധായകനുമായ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിമ്രാന്‍, നെപ്പോളിയന്‍,യോഗി ബാബു,മനോബാല,സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 24 എഎം സ്റ്റുഡിയോസാണ് സീമരാജ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications











