180 അടി ഉയരമുള്ള കട്ടൗട്ടൊക്കെയെന്ത്!! ഇത് കലക്കി... വിജയ്ക്ക് ഉഗ്രൻ സമ്മാനവുമായി കേരളത്തിലെ ഫാൻസ്

ചങ്ങനാശ്ശേരിയിലുള്ള വിജയ് ആരാധകർ സർക്കാരിന്റെ റിലീസിന്റെ ഭാഗമായി വിവാഹം നടത്തി കൊടുക്കുകയാണ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം എത്തിയിരിക്കുകയാണ്. ഇളയ ദളപതി വിജയ് ചിത്രം സർക്കാർ നാളെ( നവംബർ 6) തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പ്രെമോയും സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ ടീസർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്റെ റെക്കോര്‍ഡ് വരെ തകർത്തിരുന്നു.

vijay

സാധാരണ ഗതിയിൽ വിജയ് ചിത്രത്തിന്റെ റിലീസിന് കട്ടൗട്ട് സ്ഥാപിക്കുക, പാൽ ‍ അഭിഷേകം പോലുളള പരിപാടികളാണ് സംഘടിപ്പിക്കാറുളളത്. എന്നാൽ ഇതിൽ നിന്നൊക്കെ ഒരു വ്യത്യസ്തമായ സംഗതിയാണ് ഇത്തവണ കൊല്ലത്തെ വിജയ് ഫാൻസ് അസോസിയേഷൻ ഒരുക്കിയിട്ടുള്ളത്. ചങ്ങനാശ്ശേരിയിലുള്ള വിജയ് ആരാധകർ സർക്കാരിന്റെ റിലീസിന്റെ ഭാഗമായി വിവാഹം നടത്തി കൊടുക്കുകയാണ്. കൊല്ലത്ത് വിജയ്യുടെ 180 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ച ആരാധകര്‍ ഇത്തവണ ചാരിറ്റി പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റിലീസിംഗ് ദിവസമുള്ള അനാവശ്യ ചെലവുകളും കൊട്ടിഘോഷങ്ങളും ഒഴിവാക്കിയാണ് ആരാധകര്‍ ഇതിന് പണം സ്വരൂപിച്ചത്. കൊല്ലത്ത് കട്ട് ഔട്ട് സ്ഥാപിച്ച വിജയ് ആരാധകർ ഏകദേശം ഒരു ലക്ഷം രൂപയാണ് ചാരിറ്റി പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്. ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കല്‍ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹം ആണ് വിജയ് ആരാധകര്‍ നടത്തി കൊടുക്കുന്നത്. വിവാഹ ചെലവുകള്‍ക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വര്‍ണ്ണ ആഭരണവും നൽകുന്നുണ്ട്. മതുമൂല ഗത്സമനി പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച് നവംബര്‍ ആറിനാണ് വിവാഹം നടക്കുക.

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയും എ.ആര്‍ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ. കീർത്തി സുരേഷ് , വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവരാണ് നായികമാർ. ചിത്രത്തില്‍ വലിയ താരനിരയാണ് അണി നിരക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് സർക്കാർ നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം എ.ആര്‍ റഹമാൻ. മലയാളിയായ ഗിരീഷ് ഗംഗാധരാണ് സർക്കാരിന്റെ ഛായാഗ്രാഹരണവും നിര്‍വഹിക്കുന്നു‍ത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X