ആദ്യം മകൻ ഇപ്പോൾ അച്ഛൻ!! വിജയ് യുടെ അച്ഛൻ നായകനാകുന്നു!! ട്രാഫിക് രാമസ്വാമി തിയേറ്ററുകളിൽ...
ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന എല്ലാവിഷയങ്ങളിലും മുഖം നോക്കാതെ നിയമ പരമായി നേരിടുന്ന വ്യക്തിയാണ് ട്രാഫിക് രാമസ്വാമി.
തമിഴ് സിനിമ പ്രേമികൾക്ക് മികച്ച ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് നടൻ വിജയും പിതാവ് എസ്എ ചന്ദ്രശേഖർ. അദ്ദേഹം ആദ്യമായി നായകനാകുന്ന ചിത്രം ട്രാഫിക് രാമസ്വാമി പ്രദർശനത്തിനെത്തുകയാണ്. ജൂൺ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ് നാട്ടിലെ പൊതു പ്രവർത്തകനായ ട്രാഫിക് രാമസ്വാമിയുടെ ജീവിതകഥയെ പ്രമേയമാക്കിയാണ് സിനിമ നിർമ്മിക്കുന്നത്. ട്രാഫിക് രാമസ്വാമി എന്നാണ് ചിത്രത്തിന് പേരും നൽകിയിരിക്കുന്നത്.

ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന എല്ലാവിഷയങ്ങളിലും മുഖം നോക്കാതെ നിയമ പരമായി നേരിടുന്ന വ്യക്തിയാണ് ട്രാഫിക് രാമസ്വാമി. അതിനാൽ തന്നെ രാഷ്ട്രീയക്കാരുടെ തല വേദനയുമായിരുന്നു അദ്ദേഹം. രാമസ്വാമിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിലൊരു സിനിമ നിർമ്മിക്കാൻ കാരണമെന്ന് ചന്ദ്രശേഖർ പറഞ്ഞു.
ചിത്രത്തിൽ ട്രാഫിക് രാമസ്വാമിയുടെ ഭാര്യയായി എത്തുന്നത് രോഹിണിയാണ്. നാസർ, വിജയ് സേതുപതി, ഖുഷ്ബു, പ്രകാശ് രാജ്, അംബിക, തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്. എസ്എ ചന്ദ്രശേഖറിന്റെ അസിസ്റ്റന്റായിരുന്ന വിക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications