ആ കുരുന്നുകളുടെ അവസാനത്തെ ആഗ്രഹം വിജയ് സാധിച്ചുകൊടുത്തു!

By Aswathi

വിജയ് എന്ന നടനെക്കാള്‍, വിജയ് എന്ന വ്യക്തിയ ആരാധിക്കാതെ വയ്യ. തന്നെ കൊണ്ട് ആകുന്നവിധം പുരോഗമന പ്രവര്‍ത്തനങ്ങളും, സഹായ സഹകരണങ്ങളും എന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടി നടത്തുന്നതില്‍ വിജയ് യെ കഴിഞ്ഞിട്ടേ മറ്റ് നടന്മാരുള്ളൂ.

രക്താര്‍ബുദം ബാധിച്ച മൂന്ന് അനാഥകുട്ടികളുടെ അവസാനത്തെ ആഗ്രഹമായിരുന്നു ഇളയദളപതി വിജയ് യെ നേരില്‍ കാണണമെന്നും അദ്ദേഹത്തിനൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണമെന്നതും. ആ ആഗ്രഹം അറിഞ്ഞ വിജയ് അത് സാധിച്ചു കൊടുത്തു.

actor-vijay

ചെന്നൈയിലെ ഒരു അനാഥാലയിത്തില്‍ കഴിയുകയായിരുന്നു രക്താര്‍ബുദം ബാധിച്ച മൂന്ന് അനാഥ ബാല്യങ്ങള്‍. ഡോക്ടര്‍മാര്‍ പലവഴി നോക്കിയെങ്കിലും മരണത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ മാത്രം കഴിയില്ലെന്നായി. അര്‍ബുദം ജീവിതം കാര്‍ന്നെടുക്കുന്നതിനു മുമ്പേ കുരുന്നുകളോട് തങ്ങളുടെ ആഗ്രഹങ്ങളെന്താണെന്ന് ചോദിച്ചു.

actor-vijay

വിജയ് യെ പരിചയപ്പെടണമെന്നും ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്. കാര്യ അധികൃതര്‍ വിജയ് യെ അറിയിച്ചു. ഉടനെ കുട്ടികളെ തന്റെ അടുത്തെത്തിക്കാന്‍ വിജയ് നിര്‍ദ്ദേശം നല്‍കി. മറ്റ് ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവച്ച് വിജയ് മൂന്ന് കുട്ടികള്‍ക്കൊപ്പവും സമയം ചെലവഴിച്ചു. അവരുടെ ആഗ്രഹപ്രകാരം ഫോട്ടോകള്‍ എടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X