പുലിയിക്ക് വിജയ് വാങ്ങിക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?
കത്തിയ്ക്ക് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് പുലി. കത്തിയുടെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് നടന് വലിയ നേട്ടമാണ് ഉണ്ടാക്കികൊടുത്തിരിയ്ക്കുന്നത്. എന്തായാലും ഇതോടെ വിജയ് തന്റെ പ്രതിഫലം ഒറ്റയടിയ്ക്ക് ഉയര്‍ത്തിയെന്നാണ് അറിയുന്നത്.
ഫാന്റസി സംവിധായകനായ ചിമ്പു ദേവന്റെ പുലിയില്‍ അഭിനയിക്കാന്‍ വിജയ് വാങ്ങുന്നത് 20 കോടി രൂപയാണത്രെ. ഒരു സിനിമയ്ക്കായി വിജയ് വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.

പിടി സെല്‍വ കുമാറും ഷിബി തമീന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ആകെ മുതല്‍ മുടക്ക്. വിജയ് ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നതും പ്രത്യേകതയാണ്.
മാത്രവുമല്ല, ചിത്രത്തിന്റെ ക്ലൈമാക്‌സ് സംഘട്ടനത്തില്‍ 1000 പേര്‍ എത്തുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം കേട്ടത്. പുരാതന യുദ്ധത്തിന് സമാനമായ സംഘട്ടന രംഗം സംവിധാനം ചെയ്തിരിയ്ക്കുന്നത് ചൈനീസുകാരനായ സാങ് ലിങ് ആഡാണ്.
ഹന്‍സിക മോട്ടുവാണിയും ശ്രുതി ഹസനും നായികമാരാകുന്ന ചിത്രത്തിലൂടെ ആദ്യകാല നടി ശ്രീദേവി തമിഴില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.


Click it and Unblock the Notifications