ഹന്‍സികയെ പുകഴ്ത്തി വിജയ്
താന്‍ വലിയൊരു വിജയ് ആരാധികയാണെന്ന് ഹന്‍സിക പറഞ്ഞിട്ടുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ വേലായുധം എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ വീണ്ടും പുലിയെന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കവെയാണ് വിജയ് യോട് തനിക്കുള്ള ആരാധനം താരം വെളിപ്പെടുത്തിയത്.
വര്‍ഷം കഴിയുന്തോറും വിജയ് കൂടുതല്‍ സുന്ദരനായി വരുന്നു, വിജയുടെ ഡാന്‍സ് അത്ഭുതമാണ് എന്നൊക്കെയായിരുന്നു നടനെ കുറിച്ചുള്ള ഹന്‍സികയുടെ പുകഴ്ത്തുുപാട്ട്. ഇപ്പോള്‍ വിജയ് ഹന്‍സികയെ പുകഴ്ത്തിയിരിക്കുകയാണ്.

പുലിയെന്ന ചിത്രത്തില്‍ ഒരു നെടുനീളന്‍ ഡയലോഗ് ഒറ്റ ടേക്കില്‍ ഹന്‍സിക ഓകെ ആക്കിയതിനെയാണ് വിജയ് പ്രശംസിച്ചത്. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ പുലിയിലെ ഒരു നെടുനീളന്‍ ഡയലോഗ് തമിഴ് അറിയാത്ത ഹന്‍സിക ഒറ്റ ടേക്കില്‍ ഓകെ ആക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യം തന്നെയല്ലേ.
ഹന്‍ഡസികയെ കൂടാതെ ശ്രുതി ഹസനും ചിത്രത്തില്‍ ഒരു നായിക വേഷം ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീദേവി തമിഴിലേക്ക് തിരിച്ചെത്തുന്നതും പുലിയിലൂടെയാണ്. ചിത്രം സെപ്തംബര്‍ 17ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications