ഫാത്തിമയുടെ മുഴുവന്‍ ഫീസും വിജയ് അടച്ചു
അതാണ് ഇളയ ദളപതി വിജയ്, തന്നെ കൊണ്ട് കഴിയുന്നത് ചെയ്യും. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിച്ചിട്ടും തുടര്‍ന്ന് പഠിക്കാന്‍ സാമ്പത്തിക കഴിവില്ലാത്ത ഫാത്തിമ എന്ന കുട്ടിയെ ഇനി വിജയ് പഠിപ്പിക്കും.
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഫാത്തിമയ്ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രത്യേകമായുള്ള എന്‍ജിനിയറിങ് ബിരുദ കോഴ്‌സ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഇതിനു പണമുണ്ടായിരുന്നില്ല. സാമ്പത്തിക സഹായം അവശ്യപ്പെട്ട് പലരെയും ചെന്ന് കണ്ടെങ്കിലും ഫലവുമുണ്ടായില്ല.

അപ്പോഴാണ് ഇളയദളപതി വിജയ് തന്റെ ആരാധകര്‍ വഴി ഇക്കാര്യം അറിയുന്നത്. ഉടനെ ഫാത്തിമയ്ക്കുള്ള എല്ലാ സഹായവും വിജയ് ഒരുക്കി. ചെന്നൈ മീനാക്ഷി കോളേജില്‍ സീറ്റ് വാങ്ങിക്കൊടുത്ത വിജയ് നാല് വര്‍ഷത്തേക്കുള്ള ഫീസ് മുഴുവനും അടച്ചു.

അത് കൂടാതെ ഫാത്തിമയുടെ വീട്ടില്‍ പോയി രക്ഷിതാക്കളെയും കണ്ട് ഫാത്തിമയോട് തുടര്‍ന്നും നല്ലവണ്ണം പഠിക്കണമെന്ന് ഉപദേശിച്ചു. ഫാത്തിമയുടെ കുടുംബവുമൊത്ത് വജയ് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോഴാണ് വാര്‍ത്ത ലോകം അറിയുന്നത്.


Click it and Unblock the Notifications











