പികെയില്‍ നായകനാകാന്‍ വിജയ്
ചെന്നൈ: ചരിത്രവിജയം നേടിയ പികെ എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെ ചിത്രത്തില്‍ വിജയ് നായകനായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖനായ ഒരു നിര്‍മാതാവ് ഇതിനായി വിജയിയെ സമീപിച്ചതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷങ്കര്‍ നേരത്തെ ചിത്രം റീമേക്ക് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
പവന്‍ കല്യാണിനെ നായകനാക്കി നിര്‍മാതാവ് ശരത് മാരാര്‍ തെലുങ്കില്‍ സിനിമ റീമേക്ക് ചെയ്യാന്‍ പോകുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. അതേസമയം, സിനിമ മിക്ക സംസ്ഥാനങ്ങളില്‍ വന്‍ പ്രദര്‍ശനം വിജയം നേടിയതിനാല്‍ റീമേക്കിനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ സിനിമാ വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചു.

ആള്‍ദൈവങ്ങളെയും, വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനെയും കണക്കറ്റ് പരിഹസിക്കുന്ന ചിത്രത്തിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, എല്ലാ പ്രതിഷേധങ്ങളെയും മറികടന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി പികെ ഇതിനികം തന്നെ മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും പികെ പ്രേക്ഷകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.
ആമിര്‍ഖാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവുമായി അന്യഗ്രഹത്തില്‍ നിന്നും ഇന്ത്യയിലെത്തുന്ന പികെ എന്ന ഏലിയന്‍. സംവിധായകന്‍ ഹിരാനിയും ആമിറും ചേര്‍ന്ന് ത്രീ ഇഡിയറ്റ്‌സില്‍ തീര്‍ത്ത വിസ്മയം പികെയിലും തുടരുകയായിരുന്നു. നായികയായെത്തിയ അനുഷ്‌ക ശര്‍മയും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


Click it and Unblock the Notifications