»   » അങ്ങനെ വിജയ്‌യ്ക്ക് മുന്നില്‍ മോഹന്‍ലാലും ഫ്ലാറ്റ്

അങ്ങനെ വിജയ്‌യ്ക്ക് മുന്നില്‍ മോഹന്‍ലാലും ഫ്ലാറ്റ്

Posted By:
Subscribe to Filmibeat Malayalam

ജില്ലയൊന്ന് പുറത്തിറങ്ങിക്കിട്ടാന്‍ കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെയും വിജയിയുടെയും ആരാധകര്‍. അത്രയധികം വാര്‍ത്തയായിരിക്കുന്ന ചിത്രമാണ് തമിഴില്‍ ഒരുങ്ങുന്ന ജില്ല. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് തമിഴകത്തെയും മലയാളത്തിലെയും രണ്ട് പ്രധാന താരങ്ങള്‍ ഒന്നിയ്ക്കുന്നൊരു ചിത്രം യാഥാര്‍ത്ഥ്യമാകുന്നത്. ഇപ്പോള്‍ മോഹന്‍ലാലും വിജയിയും ജില്ലയുടെ ഷൂട്ടിങ് തിരക്കുകളിലാണ്.

വിജയ് പണ്ടേ തന്നെ മോഹന്‍ലാലിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജില്ലയുടെ ഷൂട്ടിങ് പാതിയിലേറെ പിന്നിട്ടുകഴിഞ്ഞ അവസരത്തില്‍ മോഹന്‍ലാല്‍ വിജയിയെ പ്രശംസിച്ചിരിക്കുകയാണ്. തനിയ്ക്ക് വിജയിയുടെ അഭിനയം ഇഷ്ടമാണെന്നും അദ്ദേഹം തനിയ്ക്ക് ഇളയ സഹോദരനെപ്പോലെയാണെന്നുമാണ് ലാല്‍ പറയുന്നത്.

ചെന്നൈയിലാണ് ഇപ്പോള്‍ ഷൂട്ടിങ് പുരോഗമിക്കുന്നത്. ലാലും വിജയിയും ചേര്‍ന്ന് ഷൂട്ടിങ് സെറ്റ് സദാസമയവും ലൈവാക്കി നിര്‍ത്തുകയാണെന്ന് അണിയറക്കാര്‍ പറയുന്നു. രണ്ടുപേരും ഒന്നിച്ചുള്ള സീനുകള്‍ക്ക് മാന്ത്രികമായ ഒരു ആകര്‍ഷകത്വമുണ്ടെന്നാണ് ഷൂട്ടിങ് സെറ്റിലെ സംസാരം.

ജില്ലയെയും വിജയിയെയും കുറിച്ച് മോഹന്‍ലാല്‍ പറയുന്നു- രണ്ടാഴ്ച മുമ്പാണ് ഞാന്‍ ജില്ലയുടെ ഷൂട്ടിങ്ങില്‍ ജോയിന്‍ ചെയ്തത്. കാരായ്ക്കുടിയിലായിരുന്നു ആദ്യഷെഡ്യൂള്‍. ഇപ്പോള്‍ ചെന്നൈയിലാണ്, ചെ്‌ന്നൈയിലെ സെറ്റിലാണ് വിജയ് ജോയിന്‍ ചെയ്തത്. അദ്ദേഹത്തിനൊപ്പം ജോലിചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമേ ആയുള്ളു. ഇപ്പോള്‍ ഈ അനുഭത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ പറ്റില്ല.

എന്തായാലും വിജയിയ്‌ക്കൊപ്പം ജോലിചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ഞങ്ങള്‍ ചില പരിപാടികള്‍ക്കിടെ കണ്ടിട്ടുണ്ടെങ്കിലും വേണ്ടത്ര അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ എനിയ്ക്ക് അദ്ദേഹത്തെ ഇളയസഹോദരനെപ്പോലെയാണ് തോന്നുന്നത്.

എന്തുകൊണ്ടാണ് വിജയിയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിയ്ക്കിപ്പോഴാണ് മനസിലാകുന്നത്. അദ്ദേഹം വളരെ മനോഹരമായ ഒരു വ്യക്തിത്വത്തിനുടമയാണ്. വളരെ എളിമയുള്ള അദ്ദേഹത്തെ ഞാനേറെ ബഹുമാനിയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെക്കുറിച്ച് തോന്നുന്ന വികാരം എനിയ്ക്ക് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല- ലാല്‍ പറയുന്നു.

തമിഴകത്തേയ്ക്കുള്ള തിരിച്ചുവരവില്‍ താനേറെ എക്‌സൈറ്റഡ് ആണെന്നും വിജയിയെപ്പോലെ ഒരു സൂപ്പര്‍താരത്തിനൊപ്പം ഒന്നിച്ചഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ലാല്‍ പറയുന്നു.

English summary
Superstar Mohanlal, who is currently shooting for the Tamil film Jilla, is all praise for his co-star Vijay

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X