രജനീകാന്തിനല്ല ആ ഭാഗ്യം വിജയ്ക്കാണ്! മുതല്‍വന്‍ രണ്ടാം ഭാഗത്തില്‍ ഇളയദളപതി? കാണൂ!

ആദ്യഭാഗം സൂപ്പര്‍ ഹിറ്റായി മാറിയാല്‍ സിനിമകള്‍ക്ക് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കാറുണ്ട്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മുതല്‍വന് രണ്ടാം ഭാഗവുമായി ശങ്കര്‍ എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അര്‍ജുന്‍ സര്‍ജയും മനീഷ കൊയ്‌രാളയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു മുതല്‍വന്‍. രണ്ടാം ഭാഗത്തില്‍ നായകനായി അര്‍ജുനല്ല പകരം വിജയ് യാണ് എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ രജനീകാന്തിനെയാണ് നായകനായി പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാവാന്‍ തീരുമാനിച്ചതോടെ സംവിധായകനും തന്റെ തീരുമാനം മാറ്റുകയായിരുന്നു.

മുതല്‍വന് രണ്ടാം ഭാഗം ഒരുങ്ങുമോയെന്ന തരത്തിലുള്ള ചോദ്യം ശങ്കറിനോട് നേരത്തെ ആരാധകര്‍ ചോദിച്ചിരുന്നു. 2.0 യുടെ പ്രമോഷനായി എത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച്‌ചോദിച്ചത്. അങ്ങനെ ഒരുങ്ങുകയാണെങ്കില്‍ ആരായിരിക്കും നായകനെന്നും അദ്ദേഹത്തോട് ചോദിച്ചിരുന്നു. രജനീകാന്തിനെയോ കമല്‍ഹാസനെയോ ആയിരിക്കും ആദ്യം പരിഗണിക്കുകയെന്നും ചെറുപ്പക്കാരനായ നായകനെയാണ് ആവശ്യമായി വരുന്നതെങ്കില്‍ വിജയ്ക്കായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Vijay

ഇന്ത്യന്‍ 2 പൂര്‍ത്തിയാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. ഈ ചിത്രം പൂര്‍ത്തിയാവാതെ സംവിധായകന്‍ മറ്റ് സിനിമകളിലേക്ക് കടക്കില്ല. വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയായ ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത് താരത്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X