ഇന്ത്യന്‍ ജാക്‌സണ്‍ പറയുന്നു, വിജയ് ബെസ്റ്റ് ഡാന്‍സര്‍
ഇന്ത്യന്‍ സിനിമയിലെ മൈക്കിള്‍ ജാക്‌സണ്‍ എന്നാണ് പ്രഭുദേവയെ വിശേഷിപ്പിക്കുന്നത്. ഡാന്‍സര്‍ മാസ്റ്ററായി വെള്ളിത്തിരയിലെത്തിയ പ്രഭുദേവ പിന്നീട് നായകനായി. അവിടെ നിന്ന് സംവിധാനത്തിലേക്ക്. ഇപ്പോള്‍ ബോളിവുഡിലും അറിയപ്പെടുന്ന സംവിധായകരില്‍ ഒരാള്‍.
എങ്കിലും തുടക്കം വിട്ടിരുന്നില്ല. താന്‍ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമായ ചിത്രങ്ങള്‍ക്ക് പുറമെ സിനിമയില്‍ കൊറിയോഗ്രാഫറായി പ്രഭുദേവ എത്താറുണ്ട്. നയന്‍താരയുമായുള്ള ബന്ധംകൊണ്ട് 'ബോര്‍ഡി ഗാര്‍ഡ്' എന്ന ദിലീപ് ചിത്രത്തിലും പ്രഭുദേവയായിരുന്നു കൊറിയോഗ്രാഫര്‍.

മുക്കാല മുക്കാബല, ഊര്‍വ്വശ്ശി ഊര്‍വ്വശ്ശി എന്ന തുടങ്ങിയ പാട്ടപകള്‍ കേള്‍ക്കുമ്പോള്‍ എ ആര്‍ റഹ്മാന്റെ സംഗീത മാസ്മരികതയ്‌ക്കൊപ്പമോ അതിന് മുകളിലോ ആണ് പ്രേക്ഷകമനസ്സില്‍ പ്രഭുദേവയുടെ നൃത്തം. അങ്ങനെയുള്ള പ്രഭുദേവ പറഞ്ഞാല്‍ ഡാന്‍സിന്റെ കാര്യത്തില്‍ സിനിമയില്‍ മറുവാക്കില്ല.
പ്രഭുദേവയ്ക്ക് ഇഷ്ടപ്പെട്ട ഡാന്‍സര്‍ ആരാണെന്ന് ചോദിച്ചാല്‍ താരം പറയും വിജയ്!. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് തനിക്കിഷ്ടപ്പെട്ട ഡാന്‍സര്‍ വിജയ് ആണെന്ന് പ്രഭുദേവ പറഞ്ഞത്.
പോക്കിരി, വില്ലു എന്നീ ചിത്രങ്ങള്‍ പ്രഭുദേവ വിജയ് യെ നായകനാക്കി സംവിധാനം ചെയ്തിരുന്നു. പോക്കിരി ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നെങ്കിലും വില്ലുവിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ബോളിവുഡില്‍ തിരക്കേറിയ പ്രഭുദേവ താന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണെന്ന് അറിയിച്ചിട്ടുണ്ട്. അതില്‍ വിജയ് ആണെന്ന് വാര്‍ത്തകളും വന്നു തുടങ്ങി.


Click it and Unblock the Notifications











