കൊറോണ സമയം മകന്‍ കാനഡയില്‍! വിജയ് ആശങ്കയിലെന്ന് റിപ്പോര്‍ട്ടുകള്‍

By Midhun Raj

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യമൊട്ടാകെ വീട്ടില്‍ തന്നെ കഴിയുകയാണ് ഇപ്പോള്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് അധികപേരും സ്വന്തം വീടുകളില്‍ തന്നെ കഴിയുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ വീണ്ടും നീട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടുമെന്നാണ് അറിയുന്നത്.

കൊറോണ വൈറസ് വ്യാപനം സിനിമാ മേഖലയെയും നിശ്ചലമാക്കിയിരുന്നു. നിരവധി ചിത്രങ്ങളുടെ റിലീസും ഷൂട്ടിംഗുമാണ് കോവിഡ് 19 കാരണം മാറ്റിവെച്ചത്. തമിഴ് സൂപ്പര്‍താരം ദളപതി വിജയുടെ മാസ്റ്റര്‍ റിലീസും നേരത്തെ നീട്ടിവെച്ചിരുന്നു. നിലവില്‍ വിജയും കുടുബവും ചെന്നൈയിലെ വീട്ടില്‍ തന്നെയാണുളളത്. വിജയും ഭാര്യ സംഗീതയും മകള്‍ ദിവ്യയുമാണ് വീട്ടിലുളളത്.

അതേസമയം വിജയുടെ മകന്‍

അതേസമയം വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണുളളത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ മകനെക്കുറിച്ചുളള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കാനഡയില്‍ ഫിലിം സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് ജെയ്‌സണ്‍. വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖറിന്റെയും ദളപതിയുടെയും പാത പിന്തുടര്‍ന്നാണ് ജെയ്‌സണും മുന്നോട്ടുപോവുന്നത്.

മുന്‍പ് ചില ഹ്രസ്വ

മുന്‍പ് ചില ഹ്രസ്വ ചിത്രങ്ങളില്‍ വിജയുടെ മകന്‍ അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു താരപുത്രന്‍. അതേസമയം വിജയുടെ മാസ്റ്റര്‍ റീലിസ് എപ്രില്‍ 9നായിരുന്നു നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വൈറസ് ബാധ കൂടുന്ന സാഹചര്യത്തില്‍ മറ്റു സിനിമകളെ പോലെ മാസ്റ്ററും മാറ്റിവെക്കുകയായിരുന്നു.

നേരത്തെ മാസ്റ്ററിന്റെ

നേരത്തെ മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ആദ്യം അതിജീവിക്കാം എന്നിട്ട് ആഘോഷിക്കാം എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. കൈദി, മാനഗരം തുടങ്ങിയ. സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്.

വിജയും വിജയ് സേതുപതിയും

വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍. സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. സിനിമകള്‍ മാറ്റിവെച്ചെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം താരങ്ങളെല്ലാം സജീവമാണ്. കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായി മിക്ക ഇന്‍ഡസ്ട്രികളിലെ താരങ്ങളും എത്താറുണ്ട്. ഒപ്പം ലോക് ഡൗണ്‍ സമയത്ത് ദുരിതമനുഭവിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി എത്തിയിരുന്നു താരങ്ങള്‍. തെന്നിന്ത്യന്‍ താരങ്ങളും ബോളിവുഡ് താരങ്ങളും അടക്കമുളളവര്‍ സഹപ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു. ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മിക്ക താരങ്ങളും സജീവമായി രംഗത്ത് എത്തുന്നുണ്ട്.

More from Filmibeat

Read more about: vijay coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X