»   » തെറിയുടെ രഹസ്യങ്ങളെല്ലാം ലീക്കായി; വിജയ് മൂന്ന് റോളിലല്ല??

തെറിയുടെ രഹസ്യങ്ങളെല്ലാം ലീക്കായി; വിജയ് മൂന്ന് റോളിലല്ല??

Written By:
Subscribe to Filmibeat Malayalam

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് അറ്റ്‌ലി സംവിധാനം ചെയ്യുന്ന തെറി. വിജയ് വ്യത്യസ്തമായ മൂന്ന് റോളുകളില്‍ എത്തുന്നു എന്നൊക്കെയാണ് ചിത്രത്തെ കുറിച്ച് തുടക്കം മുതല്‍ കേട്ടിരുന്ന വാര്‍ത്ത. എന്നാല്‍ അങ്ങനെയല്ലത്രെ.

വിജയ് വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പില്‍ എത്തുന്നു എന്നതാണത്രെ വാസ്തവം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ ഭാര്യയെ കൊല ചെയ്യുന്നു.

 theri

ഭാര്യയുടെ അവസ്ഥ മകള്‍ക്കും സംഭവിക്കാതിരിയ്ക്കാന്‍ പൊലീസ് ഉദ്യോഗത്തില്‍ നിന്നെല്ലാം വിട്ട്, മറ്റൊരു ഗെറ്റപ്പില്‍ വിജയ് മാറുന്നു. പിന്നീട് ഒരു സാഹചര്യത്തില്‍ വിജയ് യുടെ മകളെ മൊട്ടൈ രാജേന്ദ്ര തട്ടിക്കൊണ്ടു പോകുകയാണ്. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണത്രെ തെറി.

മീനയുടെ മകള്‍ നൈനികയാണ് ചിത്രത്തില്‍ വിജയ് യുടെ മകളായി എത്തുന്നത്. എമി ജാക്‌സണ്‍ നൈനികയുടെ ടീച്ചറായി എത്തുന്നു. ഈ പ്രചരിയ്ക്കുന്ന കഥകള്‍ സത്യമാണോ എന്ന് ഏപ്രില്‍ 14 ന് ചിത്രം റിലീസാകുമ്പോള്‍ അറിയാം

English summary
Vijay Isn't Playing Dual Or Triple Role & Is This The Story Of 'Theri'?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam