»   »  ആക്ഷന്‍ ഹീറോ ബിജുവും വിജയ് യും തമ്മിലൊരു ബന്ധമുണ്ട്; സംവിധായകന്‍ പറയുന്നു

ആക്ഷന്‍ ഹീറോ ബിജുവും വിജയ് യും തമ്മിലൊരു ബന്ധമുണ്ട്; സംവിധായകന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

തെറി എന്ന ചിത്രത്തില്‍ വിജയ്, വിജയ് കുമാര്‍ എന്ന പൊലീസ് കഥാപാത്രത്തെയും അവതരിപ്പിയ്ക്കുന്നുണ്ട്. നേരത്തെ പോക്കിരിയിലും വിജയ് ഒരു പൊലീസ് ഓഫീസറായിരുന്നു. എന്നാല്‍ തെറിയിലെ പൊലീസ് തമിഴ് സിനിമാ ലോകം ഇതുവരെ കണ്ട പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമാണെന്ന് സംവിധായകന്‍ അറ്റ്‌ലി പറയുന്നു.

സാധാരണക്കാരന് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ആദ്യം ഓടിയെത്തുന്നത് പൊലീസ് സേറ്റഷനിലേക്കാണ്. വേണ്ട നടിപടി സ്വീകരിയ്ക്കുന്നതും നീതി നടപ്പാക്കുന്നതും പൊലീസാണ്. എന്നാല്‍ കൂടുതല്‍ പൊലീസുകാരും കോപിയ്ക്കുകയും നടപടി എടുക്കുകയും ചെയ്യുന്നവരാണ്. തെറിയിലെ പൊലീസ് ഓഫീസര്‍ വ്യത്യസ്തനാകുന്നത് ഇവിടെയാണെന്ന് അറ്റ്‌ലി പറഞ്ഞു.


 vijay-nivin-pauly

അടുത്തവീട്ടിലെ ചേട്ടനെ പോലെ, വൈകാരികമായി പ്രശ്‌നങ്ങളില്‍ ഇടപെടുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന കഥാപാത്രമാണ് വിജയ് അവതരിപ്പിയ്ക്കുന്ന വിജയ് കുമാര്‍. സാധാരണക്കാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കാണുന്ന പൊലീസുകാരുമായി തെറിയിലെ പൊലീസിന് നല്ല ബന്ധമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.


അപ്പോഴാണ് നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിനെ ഓര്‍മവരുന്നത്. മലയാളികള്‍ ഇതുവരെ കണ്ട പൊലീസ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി തീര്‍ത്തും റിയലിസ്റ്റിക്കായ കഥാപാത്രമാണ് ബിജു. പറഞ്ഞു കേട്ടിടത്തോളും തെറിയിലെ വിജയ് കുമാറിനും ആക്ഷന്‍ ഹീറോ ബിജുവിലെ ബിജുവിനും സാമ്യതകള്‍ ഏറെയാണ്

English summary
Vijay Kumar in Theri have a connection with Action Hero Biju

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam