ധനുഷിന് പൂച്ചെണ്ടുമായി വിജയ്

By Lakshmi

ബോളിവുഡില്‍ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയ ധനുഷിന് പ്രശംസയുടെ പൂച്ചെണ്ടുകളുമായി ഇളയദളപതി വിജയ്. തമിഴകത്ത് വിജയ്-ധനുഷ് സൗഹൃദം എന്നും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. രണ്ടുപേരും പരസ്പരബഹുമാനത്തോടുകൂടി സൂക്ഷിയ്ക്കുന്ന ആഴമേറിയ സൗഹൃദം രണ്ടുകൂട്ടരുടെയും ആരാധകരെ സംബന്ധിച്ചും വലിയ ഹരം തന്നെയാണ്.

2013ല്‍ ആനന്ദ് റായ് സംവിധാനം ചെയ്ത രാഞ്ജന എന്ന ചിത്രത്തിലെ അഭിനയത്തിനായി ധനുഷിന് ബോളിവുഡില്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് വിവരം അറിഞ്ഞ വിജയ് പൂച്ചെണ്ടുകളുമായി എത്തിയാണ് ധനുഷിനെ അനുമോദനം അറിയിച്ചത്. നേരത്തേ വിജയുടെ ജില്ല വന്‍വിജയംനേടിയപ്പോള്‍ ധനുഷും അനുമോദിച്ചിരുന്നു. ധനുഷിന് അനുമോദനങ്ങളുമായി വിജയ് എത്തിയത് ധനുഷിന്റെ ആരാധകര്‍ക്ക് വലിയ സന്തോഷമായിട്ടുണ്ട്.

Vijay Lauds Dhanush for filmfare award

ഇതിനിടെ ധനുഷ് തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന് ഒരുങ്ങുകയാണ്. പാ, ചീനി കം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ ബല്‍കിയുടെ ചിത്രത്തിലാണ് ധനുഷ് അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ ധനുഷിനൊപ്പം ബച്ചനും അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X