»   » വിജയ്-മോഹന്‍ലാല്‍ ചിത്രം പണം കൊയ്യും

വിജയ്-മോഹന്‍ലാല്‍ ചിത്രം പണം കൊയ്യും

Posted By:
Subscribe to Filmibeat Malayalam
Vijay-Mohanlal
'തലൈവ' പൂര്‍ത്തിയാവും മുമ്പെ മറ്റൊരു വിജയ് ചിത്രം കോളിവുഡില്‍ സംസാരവിഷമാകുന്നു. സൂപ്പര്‍താരം മോഹന്‍ലാലും വിജയ്‌യും ഒന്നിയ്ക്കുന്ന ജില്ലിയാണ് തമിഴ് സിനിമയില്‍ വമ്പന്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നായി ജില്ല മാറുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ പ്രവചനം.

നേശന്റെ സംവിധാനത്തില്‍ ആര്‍ബി ചൗധരി നിര്‍മിയ്ക്കുന്ന ചിത്രത്തിലെ വമ്പന്‍താരനിര തന്നെയാണ് പ്രേക്ഷകരില്‍ പ്രതീക്ഷയും ആവേശവും വളര്‍ത്തുന്നത്.

തുപ്പാക്കി നായിക കാജല്‍ അഗര്‍വാള്‍ തന്നെയാണ് ജില്ലയിലും വിജയ്‌ക്കൊപ്പം എത്തുന്നത്. ഡി ഇമ്മന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് നട്ടിയാണ്.

കോടികള്‍ കൊയ്യുമെന്ന് ഉറപ്പായതിനാല്‍ ജില്ലയുടെ വിതരണാവകാശം സ്വന്തമാക്കാന്‍ കോളിവുഡില്‍ മത്സരം തുടങ്ങിക്കഴിഞ്ഞു. തുപ്പാക്കിയുടെ മാര്‍ക്കറ്റിങ് ഏറ്റെടുത്ത ജെമിനി ഫിലിം സര്‍ക്യൂട്ട് തന്നെയാണ് ജില്ലയും നോട്ടമിട്ടിരിയ്ക്കുന്നത്. ഇതിനായി എത്ര പണം വാരിയെറിയാനും അവര്‍ തയാറാണത്രേ. ആര്‍ബി ചൗധരിയുമായി ജിഎഫ്‌സി ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

English summary
Now the big news is that Gemini Film Circuit (GFC) who marketed the successful Thuppakki, is in talks with producer RB Chowdhary for Jilla rights.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam