കാത്തിരിപ്പ് വെറുതെയല്ല! മാസ് എൻട്രിയുമായി വിജയ്, ബിഗിലിന്റെ ട്രെയിലര്‍
തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് - അറ്റ്ലീ കൂട്ട്കെട്ടിലൊരുങ്ങുന്ന ചിത്രമായ ബിഗിലിന് വേണ്ടിയാണ്. ദിപാവലി റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ആക്ഷന് പ്രധാന്യം നൽകി കൊണ്ടാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിലെ നായിക നയൻതാരയാണ്. ഒരു ടെറിയ ഇടവേളയ്ക്ക് ശേഷം നയൻതാര- വിജയയ് ഒന്നിക്കുന്ന ചിത്രമാണിത്.

തെറി, മെർസൽ എന്നി ചിത്രങ്ങൾക്ക് ശേഷം വിജയ്- അറ്റ്ലി ഹിറ്റ് ജോഡി ഒന്നിക്കുന്ന ചിത്രമാണിത്. വനിത ഫുട്ബോൾ ടീം കോച്ചായിട്ടാണ് വിജയ് എത്തുന്നത്. ഒരു സ്പോർട്സ് ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചിത്രമായിരിക്കും ഇത്.വിജയ്, നയൻതാര എന്നിവർക്കൊപ്പം വിവേക്, ജാക്കി ഷ്‌റോഫ്, രാജ്കുമാര്‍, ദേവദര്‍ശിനി, യോഗി ബാബു, സൗന്ദര്യരാജ. ഐഎം വിജയന്‍, വര്‍ഷ ബൊല്ലമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്.
കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്.ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണത്തിനായി അണിയറ പ്രവർത്തകർ ഭീമമായ തുക ചോദിച്ചിരുന്നു. ഇതിനെ തുടർന്ന് പല വിതരണക്കാരും വിട്ടു നിന്നിരുന്നു.


Click it and Unblock the Notifications











