ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല! വേദനയോടെയാണ് ഈ തീരുമാനം! ജനനനായകന്‍ റിലീസ് മാറ്റി! ഫാന്‍സിന് നിരാശ

വിജയുടെ അവാസന സിനിമയെന്ന ഖ്യാതിയോടെയാണ് ജനനായകന്റെ വരവ്. അഭിനയം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തിലാണ് വിജയ്. തന്റെ രാഷ്ട്രീയ പ്രവേശനം ഇതിനകം തന്നെ അദ്ദേഹം സ്ഥിരീകരിച്ച് കഴിഞ്ഞതുമാണ്. ഞങ്ങള്‍ക്ക് ഇനിയും സിനിമകള്‍ വേണം, സിനിമയില്‍ കാണാനാണ് ആഗ്രഹമെന്ന് ആരാധകരെല്ലാം പറഞ്ഞിരുന്നു. ജനുവരി ഒന്‍പതിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സിനിമയെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും ആവേശത്തോടെ സ്വീകരിച്ച ആരാധകര്‍ ജനുവരി ഒന്‍പതിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ജോലിയില്‍ നിന്നും അവധിയെടുത്ത്, നേരത്തെ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരുന്നവര്‍ വരെയുണ്ടായിരുന്നു. സിനിമയെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പുകള്‍ ഫാന്‍സ് പ്രവര്‍ത്തകരും തുടങ്ങിയിരുന്നു.

ഇവരെയെല്ലാം നിരാശപ്പെടുത്തുന്നൊരു തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചിത്രം ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാന്‍ കഴിയില്ല. മാറ്റിയ തീയതി എപ്പോഴാണെന്ന് പിന്നീട് അറിയിക്കുന്നതായിരിക്കും. സെന്‍സറിംഗ് കഴിഞ്ഞില്ല, ചിത്രത്തിന്റെ റിലീസ് നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടയിലായിരുന്നു റിലീസ് മാറ്റിവെച്ചത് സ്ഥിരീകരിച്ച് കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ കുറിപ്പ് എത്തിയത്. ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. അധികം വൈകാതെ തന്നെ പുതിയ റിലീസ് തീയതി അറിയിക്കുന്നതായിരിക്കും. നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി. ജനനായകനെ പിന്തുണയ്ക്കുക എന്നുമായിരുന്നു കുറിപ്പ്. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പ് ചര്‍ച്ചയായി മാറിയത്.

Jananayagan Release date
Photo Credit: Jananayagan/ Facebook page

റിലീസിന് മുന്നോടിയായി നടത്തിയ പ്രീബുക്കിംഗിന്റെ പൈസ തിരികെ നല്‍കുമെന്ന് തിയേറ്ററുടമകളും അറിയിച്ചിരുന്നു. തിക്കും, തിരക്കുമില്ലാതെ സമാധാനത്തോടെ ചിത്രം കാണുന്നതിനായി ആരാധകരെല്ലാം നേരത്തെ തന്നെ ടിക്കറ്റ് ഉറപ്പിച്ചിരുന്നു. വെള്ളിയാഴ്ചയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് നിരാശപ്പെടുത്തുന്ന വാര്‍ത്ത എത്തിയത്. ഫാന്‍സ് പേജുകളിലെല്ലാം റിലീസ് മാറ്റിയത് ചര്‍ച്ചയായിരുന്നു. ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചതേയില്ലെന്നായിരുന്നു ആരാധകരും പറഞ്ഞത്. സെന്‍സറിംഗ് പൂര്‍ത്തിയായി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചിത്രം നേരത്തെ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് തീരുമാനമായിരുന്നില്ല. വെള്ളിയാഴ്ചയാണ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത്.

സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയെങ്കിലും ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതോടെയാണ് നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധസേനയെ മോശമായി ചിത്രീകരിച്ചു തുടങ്ങിയ പരാതികള്‍ നേരത്തെ ലഭിച്ചിരുന്നു. ഇതോടെയായിരുന്നു ചിത്രം വീണ്ടും കാണാന്‍ സെന്‍സര്‍ ബോര്‍ഡ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയത്. നടപടികളില്‍ കാലതാമസം വരുന്നത് അനുസരിച്ച് കടുത്ത സാമ്പത്തിക നഷ്ടമാണ് ഞങ്ങള്‍ക്ക് വരുന്നതെന്ന് നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഇക്കാര്യത്തില്‍ തീരുമാനമാവുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരെല്ലാം.

പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു ജനനായകന്‍. പൊങ്കല്‍ റിലീസായി എത്തുന്ന ജനനായകനോടെ ഞാന്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനാണ് തീരുമാനം. നല്ലതേ നടക്കൂ, വിജയം നിശ്ചയം എന്നായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് പറഞ്ഞത്. നിറഞ്ഞ കരഘോഷത്തോടെയായിരുന്നു സദസ് അദ്ദേഹത്തെ സ്വീകരിച്ചത്. പതിവുപോലെ പാട്ടുപാടിയും, ചുവടുവെച്ചും ആരാധകരെ ത്രസിപ്പിച്ചായിരുന്നു അദ്ദേഹം മടങ്ങിയത്. മലേഷ്യയ്ക്ക് പിന്നാലെ ചെന്നൈയിലെ പരിപാടിയിലും വിജയ് പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ചറിഞ്ഞ് ലക്ഷക്കണക്കിന് പേരായിരുന്നു കാണാനെത്തിയത്. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ എന്റെ പ്രേക്ഷകര്‍ അതെങ്ങനെ സ്വീകരിക്കും എന്നാണ് ചിന്തിക്കാറുള്ളത്. അവര്‍ക്കാണ് ഞാന്‍ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിനയം അവസാനിപ്പിക്കുമെന്ന തീരുമാനം പുന:പരിശോധിച്ചൂടേയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X