വിജയ്ക്കൊപ്പം ഖുഷിയിൽ ഉറപ്പായും അഭിനയിക്കും!! പക്ഷെ ഒരു നിബന്ധനയുണ്ട്, ജ്യോതിക വെളിപ്പെടുത്തുന്നു

വാർത്തകൾ ശരിയാണെങ്കിൽ ചിത്രത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ജ്യോതിക. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ജ്യോതിക ഷൂട്ടിങ്ങിന് ഒരു ഇടവേള നൽകിയ കുടുംബവുമായി ഒതുങ്ങി കൂടിയത്. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ജ്യോതികയെ പ്രേക്ഷകർ മറന്നിട്ടില്ലായിരുന്നു. പൊതു വേദികളിലും മറ്റും സൂര്യയെ കിട്ടുമ്പോൾ മറക്കാതെ ചോദിക്കുന്നത് ജ്യോയെ കുറിച്ചായിരിക്കും.

അത്രയധികം ചലനമായിരുന്നു തമിഴ് സിനിമ മേഖലയിൽ ജ്യോതിക സൃഷ്ടിച്ചത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങി എത്തിയപ്പോഴും പ്രേക്ഷകർ ആ പഴയ സ്നേഹം സാഹകരണവും താരത്തിന് നൽകി. രണ്ടാംവരവ് ശരിയ്ക്കും ഒരു പവർഫുൾ വരവ് തന്നെയായിരുന്നു. പല മുൻനിര നായികമാരുടേയും രണ്ടാം വരവിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കാറില്ല. എന്നാൽ ജ്യോതികയ്ക്ക് രണ്ടാം വരവ് ഗംഭീരമായിരുന്നു. ഇപ്പോഴിത വിജയ്- ജ്യോതിക കൂട്ട്കെട്ടിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു ഖുഷി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് ജ്യോ മനസ്സു തുറക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

 ജ്യോതിക- വിജയ് കോമ്പിനേൻ

ജ്യോതിക- വിജയ് കോമ്പിനേൻ

തമിഴിലെ മുൻനിര നായകൻമാർക്കൊപ്പം തിളങ്ങിയ താരമാണ് ജ്യോതിക. സൂര്യ, വിജയ്, കമൽ ഹാസൻ, രജനികാന്ത്. എന്നിങ്ങനെ സൂപ്പർ താരങ്ങളോടൊപ്പം മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. സൂര്യ-ജ്യോതിക കോമ്പിനേഷൻ കൂടാതെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ജോഡിയായിരുന്നു വിജയ്- ജ്യോതിക. ഇവരുടെ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

ഖുഷി

ഖുഷി

2000 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഖുഷി. വിജയ്, ജ്യോതിക എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അന്ന് ബോക്സ് ഓഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇരു താരങ്ങളുടെ കരിയറിൽ ഈ ചിത്രം വൻ ചലനം സൃഷ്ടിച്ചിരുന്നു. ഇന്നും ഈ കോമ്പോയുടെ പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് ആരാഞ്ഞാൽ പ്രേക്ഷകർ ആദ്യം പറയുക ഖുഷി എന്ന ചിത്രത്തെ കുറിച്ചാകും.

ഖുഷിയുടെ രണ്ടാം ഭാഗം

ഖുഷിയുടെ രണ്ടാം ഭാഗം

ഖുഷിയുടെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിലും വിജയ് തന്നെയാണ് നായകനായി എത്തുന്നത്. എന്നാൽ നായിക ജ്യോതികയാണോ അല്ലയോ എന്നുളള ചർച്ച കോളിവുഡ് മാധ്യമങ്ങളിൽ പുരോഗമിക്കുന്നുണ്ട്. ഈ അവസരത്തിൽ ജ്യോതിക തന്നെ ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. പുറത്തു വന്ന വാർത്തകൾ ശരിയാണെങ്കിൽ ചിത്രത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. എന്നാൽ കഥാപാത്രം പക്വതയുളളതും ബുദ്ധിമതിയുമായിരിക്കണമെന്നുള്ള ഒരു നിബന്ധനയുണ്ടെന്ന് ജ്യോതിക പറഞ്ഞു.

വിജയ് ചിത്രം  ഉപേക്ഷിച്ചു

വിജയ് ചിത്രം ഉപേക്ഷിച്ചു

കോളിവുഡിലെ മികച്ച അഭിനയത്രിയാണ് ജ്യോതിക. . രണ്ടാം വരവിൽ സിനിമയെ സമീപിക്കുന്ന രീതിയിൽ മാറ്റമുണ്ടായിരുന്നു. കൂടുതൽ നായിക പ്രധാന്യമുളള ചിത്രങ്ങളിലായിരുന്നു ജ്യോതിക അഭിനയിച്ചത്. മെർസലിൽ നിത്യ മേനോൻ അവതരിപ്പിച്ച കഥാപാത്രവുമായി സംവിധായകൻ ആദ്യം തേടിയെത്തിയത് ജ്യോതികയെയായിരുന്നു. എന്നാൽ കഥയിൽ പ്രധാന്യം കുറവ് എന്ന് പറഞ്ഞ് മെർസലിൽ നിന്ന് ജ്യോ പിൻമാറിയിരുന്നു. തുടർന്നാണ് ഈ കഥാപാത്രത്തിലേയ്ക്ക് നിത്യ മേനോനെ പരിഗണിച്ചത്.

നോ പറയണം

നോ പറയണം

സിനിമയിൽ കഥാപാത്രത്തിന് പ്രാധാന്യമില്ലാത്ത സിനിമകളോട് നോ പറയുന്നതിൽ ഒരു മടിയുമില്ലെന്ന് താരം പറഞ്ഞു. ചില സിനിമകൾ കാണുമ്പോൾ നായികമാർ ചെയ്തത് ശരിയായില്ല എന്നുളള തോന്നൽ തനിക്ക് തോന്നാറുണ്ട്. ആദ്യകാലങ്ങളിൽ ഇതു പോലുളള വേഷങ്ങൾ താനു ചെയ്തിട്ടുണ്ട്. നമ്മൾ സ്ത്രീകൾ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ ചിന്തിക്കണം. എന്തിനാണ് സ്ത്രീകളെ ഇങ്ങനെ പ്രദർശിപ്പിക്കുന്നതെന്ന്, സിനിമയിൽ നിന്ന് പുറത്തു നിന്നു നോക്കുമ്പോഴാണ് തനിയ്ക്ക് ഇനിതിനെ കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞതെന്നു ജ്യോതിക പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X