ബാങ്ക് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്, ആദ്യ ശബളം 5 ലക്ഷം, ലിയോയിലെ പ്രതിഫലം 25 കോടി, ലോകേഷിന്റെ ആസ്തി!

തെന്നിന്ത്യയിൽ ലോകേഷ് കന​ഗരാജ് അല്ലാതെ ഇത്രയേറെ ആരാധകരെ സമ്പാദിച്ച മറ്റൊരു സംവിധായകനുണ്ടോയെന്ന് സംശയമാണ്. ഒരു സംവിധായകന്റെ പേര് കണ്ട് ആളുകൾ തിയേറ്ററിലേക്ക് പാഞ്ഞെത്തുന്നുണ്ടെങ്കിൽ അത് ലോകേഷ് കന​ഗരാജിന് വേണ്ടി മാത്രമായിരിക്കും.

ഇതുവരെ ലോകേഷ് ചെയ്ത അഞ്ച് സിനിമകളും ബ്ലോക്ക് ബെസ്റ്ററായവയാണ്. വെറും അഞ്ച് സിനിമകൾ കൊണ്ട് മുൻനിര സംവിധായകനാവുക എന്നത് അധികമാർക്കും സാധ്യമാകുന്ന ഒന്നല്ല. കോയമ്പത്തൂരിനടുത്ത് കിണത്തുകടവ് സ്വദേശിയാണ് ലോകേഷ് കന​ഗരാജ്.

പൊള്ളാച്ചിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കോയമ്പത്തൂരിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. ഫാഷൻ ടെക്‌നോളജി പഠിച്ച ലോകേഷ് ആദ്യം ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. അക്കാലത്ത് ഒഴിവ് സമയങ്ങളിൽ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Lokesh Kanagaraj

ഒരു ഘട്ടത്തിൽ സിനിമയാണ് തന്റെ ലക്ഷ്യമെന്ന് തീരുമാനിച്ച ലോകേഷ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. 2012 ലാണ് ലോകേഷ് കനകരാജ് വിവാഹിതനായത്. ഐശ്വര്യയാണ് താരത്തിന്റെ ഭാര്യ. ലോകേഷ് സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചപ്പോൾ ഭാര്യ ഐശ്വര്യയാണ് ജോലിക്ക് പോയി കുടുംബം നോക്കിയത്.

ദമ്പതികൾക്ക് ആദ്വിക, ആരുദ്ര എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കാലം എന്ന ഹ്രസ്വ ചിത്രത്തിൽ ആകൃഷ്ടനായ സംവിധായകൻ കാർത്തിക് സുബ്ബരാജ് അത് അവിയൽ എന്ന അദ്ദേഹത്തിന്റെ ആന്തോളജിയിൽ ഉൾപ്പെടുത്തി.

ഈ ഷോർട്ട് ഫിലിമിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ലോകേഷിന് മാനഗരം ചെയ്യാൻ അവസരം ലഭിച്ചത്. ആദ്യ അവസരം നന്നായി വിനിയോഗിച്ച ലോകേഷ് അതിൽ നിന്നും പഠിച്ച തന്ത്രം പിന്നീടുള്ള സിനിമകൾക്ക് മുതൽക്കൂട്ടാക്കി. മാനഗരത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത കൈതി ലോകേഷിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു.

പാട്ടുകളൊന്നുമില്ലാതെ ഇത്ര വേഗത്തിൽ ഒരു സിനിമ ചെയ്യാൻ കഴിയുമോ എന്നായിരുന്നു ലോകേഷിന്റെ കൈതി കണ്ട പലരേയും അത്ഭുതപ്പെടുത്തിയത്. അതിനുശേഷം അദ്ദേഹത്തിന്റെ കരിയർ കുതിച്ചുയർന്നു.

Lokesh Kanagaraj

സിനിമാപ്രേമികൾക്കിടയിൽ ലോകേഷ് ഒരു ചർച്ചാവിഷയമായി. അദ്ദേഹത്തിന്റെ സിനിമയോടുള്ള സമീപനവും മേക്കിങും ആരാധകർ ഉണ്ടാകാൻ കാരണമായി. ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുമായി ലോകി തമിഴ് സിനിമയുടെ മുൻനിര സംവിധായകനായി. മാന​ഗരത്തിനും കൈതിക്കും ശേഷം മാസ്റ്റർ, വിക്രം, ലിയോ എന്നിങ്ങനെ മൂന്ന് സിനിമകളാണ് ലോകിയുടെ സംവിധാനത്തിൽ എത്തിയത്.

മാനഗരം എന്ന ചിത്രത്തിന് അഞ്ച് ലക്ഷം രൂപയായിരുന്നു ലോകേഷിന് പ്രതിഫലം. കൈതി സംവിധാനം ചെയ്തപ്പോൾ അത് പത്ത്‌ അധികമായി വർധിച്ചു. കൈതിയുടെ വിജയത്തിന് ശേഷം മാസ്റ്റർ സംവിധാനം ചെയ്തപ്പോൾ ആദ്യം ഒന്നര കോടി രൂപ പ്രതിഫലം ലഭിച്ചു.

ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം പിന്നീട് 3 കോടി രൂപ കൂടി പ്രതിഫലമായി ലഭിച്ചു. വിക്രം സംവിധാനം ചെയ്യാൻ കരാർ ഒപ്പിടുമ്പോൾ എട്ട് കോടി രൂപയാണ് ലോകേഷിന് ആദ്യം പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ചിത്രം ഇൻഡസ്ട്രി ഹിറ്റായപ്പോൾ പ്രതിഫലമായി ലഭിച്ചത് 15 കോടി രൂപയാണ്.

ലിയോ എന്ന ചിത്രത്തിന് 25 മുതൽ 30 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് സൂചന. ലിയോയുടെ വിജയത്തിന് ശേഷം രജനിയുടെ തലൈവർ 171 എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ലോകേഷിന് 45 കോടി രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകേഷിന് നിലവിൽ 50 കോടിയിലധികം ആസ്തിയുണ്ട്.

More from Filmibeat

Read more about: tamil director
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X