കറുപ്പ് ധരിച്ച് മാസ് ഗെറ്റപ്പിൽ ഇളയ ദളപതി! മാസ്റ്ററിന്റെ പുതിയ പോസ്റ്റർ പുറത്ത്
Recommended Video
തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇളയ ദളപതി ചിത്രമാണ് മാസ്റ്റർ. അതിഗംഭീര ലുക്കിലാണ് മാസ്റ്ററിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രഖ്യാപനം മുതൽ ഏറെ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിനായി പ്രേക്ഷകർ കാത്തിരുന്നത്. പേരും താരത്തിന്റെ ഗെറ്റപ്പും പുറത്തു വന്നതോടെ അത് ഇരട്ടിക്കുകയായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ.

വിജയുടെ മറ്റൊരു സ്റ്റൈലീഷ് ഗെറ്റപ്പ് തന്നെയാണ് രണ്ടാം പോസ്റ്ററിലും. കറുത്ത നിറത്തിലുളള ഷർട്ട് ധരിച്ച് മാസ് ലുക്കിലാണ് പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . പെങ്കൽ ദിനത്തിലായിരുന്നു സെക്കൻഡ് ലുക്ക് പുറത്ത് വിട്ടത്ത്. ഇതിനോടകം തന്നെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ന്യൂ ഈയർ സ്പെഷ്യലായിട്ടായിരുന്നു ചിത്രത്തിന്റെ പേരു ഫസ്റ്റ്ലുക്കും പുറത്തു വന്നത്.
പേര് സൂചിപ്പിക്കുന്നതു പോലെ സ്കൂൾ അധ്യാപകനായിട്ടാണ് വിജയ് ചിത്രത്തിലെത്തുന്നത്. ഇളയ ദളപതിയുടെ വില്ലനായി എത്തുന്നത തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ വിജയ് സേതുപതിയാണ്.മാളവിക മോഹൻ, ആന്‍ഡ്രിയ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
, കൈദി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. സംഗീതം -അനിരുദ്ധ് രവിചന്ദര്‍ , ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications