»   » ചുവപ്പില്‍ മുങ്ങിയ മേര്‍സല്‍!!! ആദ്യ ഗാനത്തിന് മുന്നോടിയായുള്ള പുതിയ പോസ്റ്റര്‍!!!

ചുവപ്പില്‍ മുങ്ങിയ മേര്‍സല്‍!!! ആദ്യ ഗാനത്തിന് മുന്നോടിയായുള്ള പുതിയ പോസ്റ്റര്‍!!!

By: Karthi
Subscribe to Filmibeat Malayalam

വിജയ്‌യുടെ 61മത്തെ ചിത്രമായ മേര്‍സല്‍ ഒട്ടേറെ പ്രത്യേകതകളുമായി പുറത്തിറങ്ങുന്ന ചിത്രമാണ്. തെരി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേര്‍സല്‍. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഏആര്‍ റഹ്മാന്‍ ഈണം നല്‍കുന്ന ഗാനത്തിന്റെ ഓഡിയോയാണ് വ്യാഴാഴ്ച പുറത്തിറങ്ങുന്നത്. 

പ്രണയം ആസ്വദിക്കാന്‍ എന്ത് ചെയ്യണമെന്ന് മമ്മൂട്ടിയുടെ നായിക!!! താരത്തിന്റെ പ്രണയം ഇങ്ങനെയാണ്...

Mersal

'ആലപോറന്‍ തമിഴന്‍' എന്ന് തുടങ്ങുന്ന ഈ ഗാന രംഗത്തിലേതെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. മുഴുവന്‍ ചുവപ്പ് മയമുള്ള പോസറ്ററില്‍ വെള്ള ഷര്‍ട്ട് ധരിച്ചാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. രണ്ട് പതിറ്റാണ്ട് കാലത്തെ അഭിനയ ജീവിതത്തില്‍ ആദ്യമായി വിജയ് മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രം കൂടെയാണ് മേര്‍സല്‍. ഇന്ത്യന്‍ ഇതിഹാസമായി മാറിയ ബാഹുബലിക്ക് കഥ എഴുതിയ കെവി വിജേയന്ദ്ര പ്രസാദാണ് മേര്‍സലിനും കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ സംഭാഷണം ആറ്റ്‌ലിയാണ്. 

മൂന്ന് വേഷത്തിലെത്തുന്ന വിജയ്ക്ക് മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. സാമന്ത, കാജല്‍ അഗര്‍വാള്‍, നിത്യമേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായികയാകുന്നത്. ജ്യോതികയെ ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നെങ്കിലും താരം പിന്മാറുകയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബറില്‍ ചിത്രം തിയറ്ററിലെത്തും.

English summary
The first single from Vijay’s Mersal will be unveiled on Thursday. The film has music by?AR Rahman, who is expected to perform at the film’s album launch on August 20.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam