തിയ്യേറ്ററുകളില്‍ എറ്റവും കൂടുതല്‍ സ്വീകാര്യത വിജയുടെ ചിത്രങ്ങള്‍ക്ക്! വെളിപ്പെടുത്തലുമായി ഉടമ
ഇളയദളപതി വിജയുടെ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ സ്വീകാര്യത തിയ്യേറ്ററുകളില്‍ ലഭിക്കാറുളളതെന്ന് വെളിപ്പെടുത്തല്‍. ചെന്നെെയില്‍ വര്‍ഷങ്ങളായി മള്‍ട്ടിപ്ലക്‌സ് തിയ്യേറ്റര്‍ നടത്തുന്ന ഉദീപ് എന്നയാളാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.എറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോ വിജയ് ചിത്രങ്ങള്‍ക്കാണ് ലഭിക്കാറുളളത്. രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്.
എന്നാല്‍ കൂട്ടത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത് വിജയ് തന്നെയാണെന്ന് ഉദീപ് പറയുന്നു. മറ്റൊരു താരത്തിന്റെ ചിത്രത്തിനും ഇത്രയധികം സ്വീകാര്യത ലഭിക്കാറില്ലെന്നും ഇദ്ദേഹം പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദീപ് ഇക്കാര്യം പറഞ്ഞിരുന്നത്.

അതേസമയം എആര്‍ മുരുകദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ എന്ന ചിത്രമാണ് വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. തുപ്പാക്കി,കത്തി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് സര്‍ക്കാര്‍. നവംബര്‍ ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കീര്‍ത്തി സുരേഷ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയുടെ സര്‍ക്കാരിനു പുറമെ രജനീകാന്തിന്റെ 2.0യും റിലീസിങ്ങിനൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്.


Click it and Unblock the Notifications