വിജയും മുരുഗദോസും കൊല്‍ക്കത്തയ്ക്ക്
തുപ്പാക്കിയെന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇളയദളപതി വിജയും എആര്‍ മുരുഗദോസും വീണ്ടും ഒന്നിയ്ക്കുന്നു. 2014 മാര്‍ച്ച് മാസത്തോടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ലൊക്കേഷന്‍ കൊല്‍ക്കത്ത ആയിരിക്കുമെന്നാണ് സൂചന. മുരുഗദോസും ക്യാമറാമാന്‍ ജോര്‍ജ്ജ് സി വില്യംസും കൊല്‍ക്കത്തിയില്‍ ലൊക്കേഷനുവേണ്ടിയുള്ള അന്വേഷണത്തിലാണത്രേ.
കൊല്‍ക്കത്തയില്‍ ചിത്രീകരിച്ച തമിഴ് ചിത്രങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ വിജയ്-മുരുഗദോസ് ചിത്രത്തിന്റെ ലൊക്കേഷന്‍ വലിയ പുതുമയായിരിക്കും. തുപ്പാക്കിയുട പ്രെധാന ലൊക്കേഷന്‍ മുംബൈ ആയിരുന്നു. ആ ചിത്രം വലിയ വിജയമായി മാറിയതോടെ പല തമിഴ് ചിത്രങ്ങളും മുംബൈയില്‍ വച്ച് ചിത്രീകരിക്കുന്നത് പതിവായി. വിജയ് തന്നെ നായകനായ തലൈവ ചിത്രീകരിച്ചും മുംബൈയില്‍ വച്ചായിരുന്നു. നേരത്തേ മുംബൈ പ്രധാന ലൊക്കേഷനാക്കി ചിത്രീകരിച്ച തമിഴ് ചിത്രങ്ങളും നന്നേ കുറവായിരുന്നു.

തുപ്പാക്കിയോടെ തമിഴ് സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായി മുംബൈ മാറിയതുപോലെ പുതിയ വിജയ് ചിത്രത്തോടെ കൊല്‍ക്കത്തയും ഇത്തരത്തിലാകുമോയെന്നാണ് ഏവരും നോക്കുന്നത്. തന്റെ ചിത്രത്തിന്റെ പ്രമേയമെന്താണെന്നകാര്യം മുരുഗദോസ് ഇതുവരെ വിട്ടുപറഞ്ഞിട്ടില്ല. വിജയ് ആരാധകരെ രസിപ്പിക്കാന്‍ പോന്ന കൂട്ടുകള്‍ ചേര്‍ത്തൊരുക്കുന്ന തുപ്പാക്കി പോലെയൊരു ത്രില്ലര്‍ തന്നെയായിരിക്കും ഈ ചിത്രവുമെന്നാണ് സൂചന.
ചിത്രത്തില്‍ സാമന്ത വിജയുടെ നായികയായി എത്തുമെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ വിജയും സാമന്തയും ജോഡിചേരുന്ന ആദ്യചിത്രമായിരിക്കും ഇത്. അനിരുദ്ധായിരിക്കും ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുകയെന്നാണ് അണിയറക്കാര്‍ പറയുന്നത്.


Click it and Unblock the Notifications











