»   » ഈ വര്‍ഷം വിജയ് പിറന്നാള്‍ ആഘോഷിക്കില്ല, അതെന്താ?

ഈ വര്‍ഷം വിജയ് പിറന്നാള്‍ ആഘോഷിക്കില്ല, അതെന്താ?

Posted By: Rohini
Subscribe to Filmibeat Malayalam

ജൂണ്‍ 22 നാണ് തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെ പിറന്നാള്‍. വിജയ് യുടെ പിറന്നാള്‍ ആരാധകര്‍ക്ക് ഒരു ഉത്സവം പോലെയാണ്. പാവപ്പെട്ടവര്‍ക്കും ആരാധകര്‍ക്കും പിറന്നാള്‍ ദിവസം വിജയ് യും എന്തെങ്കിലുമൊക്കെ ചെയ്യാറുമുണ്ട്.

എന്നാല്‍ ഈ വര്‍ഷത്തെ പിറന്നാളിന് അങ്ങനെ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് കേള്‍ക്കുന്നത്. ലൊക്കേഷനില്‍ തന്നെ ഒരു കേക്ക് മുറിച്ച് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കുക മാത്രമേ ഉണ്ടാകുകയുള്ളൂവത്രെ.

vijay

തന്റെ അറുപതാമത്തെ ചിത്രവുമായി തിരക്കിലാണ് ഇപ്പോള്‍ വിജയ്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. പിറന്നാള്‍ ദിവസം വിജയ് ചെന്നൈയില്‍ തിരിച്ചുവരാനുള്ള ഒരു സാധ്യതയും കാണുന്നില്ല.

ഭരതന്‍ സംവിധാനം ചെയ്യുന്ന വിജയ് യുടെ അറുപതാമത്തെ ചിത്രത്തിന് 25 ദിവസം ഒരു ഇടവേളയുമില്ലാതെയാണ് നടന്‍ ഡേറ്റ് നല്‍കിയിരിയ്ക്കുന്നത്. അതിനിടയില്‍ പിറന്നാളിന് വേണ്ടി മാത്രം ഒരു ദിവസം അവധി എടുക്കുക വയ്യ എന്നാണ് കേള്‍ക്കുന്നത്.

English summary
Sources close to Ilayathalapathy Vijay say that the actor will not be present in Chennai for his birthday (June 22). “It will be a silent birthday for Vijay sir, as he is busy shooting for director Bharathan’s film in Hyderabad and will continue shooting there till June 25”, says a source close to the actor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam