കാജല്‍ പ്രശ്‌നക്കാരിയല്ലെന്ന് വിജയ്

തന്റെ ജോലി ഭംഗിയായി നിറവേറ്റുന്ന കാജലിനെയാണ് ഷൂട്ടിങ് വേളയില്‍ കാണാനായത്. ഒരു വാക്കിന്റെ അര്‍ഥം അറിയാതെ വന്നാല്‍ അപ്പോള്‍ തന്നെ അത് ചോദിച്ച് മനസ്സിലാക്കും. സെറ്റില്‍ വളരെ ചുറുചുറുക്കോടെ ഓടി നടക്കുന്ന കാജല്‍ ശരിക്കും സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെയായിരുന്നുവെന്നും വിജയ് പറയുന്നു.
അതേസമയം നടന്‍ വിജയ്!യുടെ പിതാവായ എസ്എ ചന്ദ്രശേഖര്‍ അടുത്തിടെ നടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. വിജയ് ചിത്രമായ തുപ്പാക്കിയുടെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴായിരുന്നു ചന്ദ്രശേഖര്‍ കാജലിന്റെ സ്വഭാവത്തെ കുറിച്ച് തുറന്നടിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാണ വേളയില്‍ കാജലില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ചന്ദ്രശേഖര്‍ കാണികളുമായി പങ്കുവച്ചിരുന്നു. ചന്ദ്രശേഖറായിരുന്നു ആദ്യം തുപ്പാക്കിയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്നത്. പിന്നീട് കലൈപുലി എസ് താണു ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു


Click it and Unblock the Notifications