»   » ജില്ലയ്ക്കുവേണ്ടി ഇളയദളപതി പാടി

ജില്ലയ്ക്കുവേണ്ടി ഇളയദളപതി പാടി

Posted By:
Subscribe to Filmibeat Malayalam

തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടിയെല്ലാം ഇതുവരെ ഇളയദളപതി വിജയ് പാടിയ ഗാനങ്ങള്‍ ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലുമായി ഒന്നിയ്ക്കുന്ന ജില്ലയെന്ന പുതിയ ചിത്രത്തിലും വിജയ് ഒരു പാട്ടുപാടിയിരിക്കുകയാണ്. പ്രശസ്ത സംഗീതസംവിധായകന്‍ ഡി ഇമ്മനാണ് ജില്ലയ്ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

പ്രശസ്ത ഗായിക ശ്രേയ ഘോഷാലാണ് വിജയിയ്‌ക്കൊപ്പം പാടിയിരിക്കുന്നത്. ഒരു എത്‌നിക് മെലഡിയാണ് ചിത്രത്തിന് വേണ്ടി വിജയും ശ്രേയയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നതെന്നാണ് അണിയറക്കാര്‍ പറയുന്നത്. വൈരമുത്തു, താമരൈ, യുഗഭാരതി, മദന്‍ കാര്‍കി എന്നിവരാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

Vijay

മോഹന്‍ലാലും വിജയും ഒന്നിയ്ക്കുന്നുവെന്നതാണ് ജില്ലയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. ഇതിനൊപ്പം വിജയുടെ ഗാനവും മോഹന്‍ലാല്‍-വിജയ് ടീമിന്റെ മികച്ച ആക്ഷന്‍ രംഗങ്ങളുമെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്.

എആര്‍ മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലും വിജയ് പാടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ ചിത്രത്തിന് യുവസംഗീതസംവിധായകന്‍ അനിരുദ്ധാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നതെന്നാണ് സൂചന.

English summary
Ilayathalapathy Vijay has paired up with Shreya Ghoshal for the first time for a song in 'Jilla' starring Vijay and Kajal Aggarwal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam