For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  22 മണിക്കൂർ നീണ്ട യാത്ര!! പുലർച്ചെ 4മണി, വിമാനമിറങ്ങി വിജയ് നേരെ പോയത് അദ്ദേഹത്തെ കാണാൻ...

  |

  കക്ഷിരാഷ്ട്രീയ ഭേദമന്യെ കലാ സംസ്കാരിക സമൂഹിക സിനിമ മേഖലയിലുള്ള പ്രമുഖർ കരുണാനിധിയ്ക്ക് അന്ത്യോപചാരം അർപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ആദരമാണ് മുൻ മുഖ്യമന്ത്രി എന്ന നിലയിൽ കരുണാനിധിയ്ക്ക് ലഭിച്ചത്. തമിഴ് സിനിമ ലോകത്തിലെ പ്രമുഖർ ആദ്ദേഹത്തിന് അദരമർപ്പിക്കാൻ നേരിട്ട് രംഗത്തെത്തിയിരുന്നു നേരിട്ട് എത്താൻ കഴിയാത്ത താരങ്ങൾ ആ ദിവസ തങ്ങളുടെ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

  50 ദിവസങ്ങൾ കൊണ്ട് പഠിച്ച പാഠങ്ങൾ!! ബിഗ് ബോസ് മത്സരാർഥികൾ മനസ്സ് തുറക്കുന്നു, വലിയ മാറ്റങ്ങൾ

  തമിഴ് സിനിമയിലെ ഭൂരിഭാഗ താരങ്ങളും കലൈജാറിനെ അവസാനമായി കാണാൻ എത്തിയിരുന്നു. സൂര്യ, അച്ഛൻ ശിവകുമാർ, അജിത്ത്, ശിവകാർത്തിയേൻ, വിശാൽ , കമൽഹാസൻ, രജനികാന്ത്, ‌ ഭാര്യ, മകൾ എന്നിർ കലൈജാറിന് ആദരം അർപ്പിച്ചിരുന്നു. ഇപ്പോഴിത കരുണാനിധിയ്ക്ക് ആദരവുമായി നടൻ വിജ്യ് എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സർക്കാരിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ആയിരുന്നു.

  പ്രശ്നങ്ങൾ മാത്രമല്ല പടിപ്പുര വീട്ടിൽ!ക്യാമറ ഓഫ് ചെയ്താൽ കഥമാറി, പരസ്‌പരത്തിന്റെ അണിയറ കാഴ്ചകൾ

   ആദ്യം കണാൻ എത്തിയത് കലൈഞ്ജറിനെ

  ആദ്യം കണാൻ എത്തിയത് കലൈഞ്ജറിനെ

  അമേരിക്കയിലായിരുന്നതിനാൽ വിജയ്ക്ക് കലൈഞ്ജറിനെ അവസാനമായി കാണാൻ സാധിച്ചിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി നാട്ടിലെത്തിയ വിജയ് ആദ്യം എത്തിയത് കരുണാനിധി അന്ത്യവിശ്രമം കൊളളുന്ന മറീന ബീച്ചിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു വിജയ് ചെന്നൈയിൽ എത്തിയത്. നലു മണിയോടെ താരം കലൈഞ്ജറിന്റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്.

   വീട്ടിൽ പോലും പോയില്ല

  വീട്ടിൽ പോലും പോയില്ല

  സിനിമ ഷൂട്ടിങ്ങിനു ശേഷം നേരിട്ട് മറീനയിൽ എത്തുകയായിരുന്നു. 22 മണിക്കൂർ യാത്രയ്ക്ക് ശേഷമായിരുന്നു വിജയ് എത്തിയത്. ആദ്യം കലൈഞ്ജറിന്റെ സൃമൃതി മണ്ഡപം സന്ദർശിച്ചതിനു ശേഷമായിരുന്നു താരം വീട്ടിൽ പോയത്. വിജയ് കരുണാനിധിയുടെ സ്മൃതി മണ്ഡപം സന്ദര്‍ശിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ആരാധകര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

   ചിത്രീകരണം നിർത്തിവെച്ചിരുന്നു

  ചിത്രീകരണം നിർത്തിവെച്ചിരുന്നു

  കരുണാനിധിയുടെ മരണ വാർത്ത അറിഞ്ഞതിനു പിന്നാലെ നേതാവിന് ആദര സൂചകമായി സർക്കാരിന്റെ ചിത്രീകരണം താൽക്കാലിതമായി നിർത്തിവെച്ചിരുന്നു.സണ്‍ പിക്‌ചേഴ്‌സ് ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. രാധ രവി, പാല കറുപ്പയ്യ, യോഗി ബാബു എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണമാണ് പൂര്‍ത്തിയായിരിക്കുന്നത്. ചെന്നൈയിലാണ് അടുത്ത ഷെഡ്യൂള്‍.

  കറുത്ത ദിനങ്ങൾ

  കറുത്ത ദിനങ്ങൾ

  ഒരു കലാകാരൻ എന്ന നിലയിൽ താൻ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന കറുത്ത ദിനമാണ് ഇതെന്നായിരുന്നു രജനീകാന്തിന്റെ ആദ്യ പ്രതികരണം. അദ്ദേഹവും ഭാര്യയും മകളും ചേർന്ന് കലൈഞ്ജറിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ദിനസങ്ങൾക്ക് മുൻപ് കരുണാനിധിയെ രജനി ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. താൻ ചെന്നപ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നെന്നും അതിനാൽ തന്നെ നേരിട്ട് സംസാരിക്കാനാ‍ കഴിഞ്ഞിരുന്നില്ലെന്നും രജനി മാധ്യമങ്ങളോട് പറ‍ഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചിരുന്നെന്നും രജനി മാധ്യങ്ങളോട് പറഞ്ഞു.

  താരങ്ങൾ ചെന്നൈയിൽ

  താരങ്ങൾ ചെന്നൈയിൽ

  കരുണാനിധിയുടെ മരണ സമയത്ത് അജിത്ത് തന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വാസത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ രാമോജി ഫിലി സിറ്റിയിലായിരുന്നു. മരണവാർത്ത അറിഞ്ഞതോടെ ചിത്രീകരണം നിർത്തിവെച്ച് ചെന്നൈയിലേയ്ക്ക് പുറപ്പെട്ടിരുന്നു. കൂടാതെ നടൻ വിശാലും ട്രിച്ചിയില്‍ ചിത്രീകരണത്തിലായിരുന്നു. അദ്ദേഹവും ഇന്നലെത്തന്നെ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു. #Marina4Kalaignar ക്യാംപെയ്‍നിലും വിശാല്‍ പങ്കെടുത്തിരുന്നു. യുഎസില്‍ സര്‍ക്കാരിന്‍റെ ചിത്രീകരണത്തിലാണ് വിജയ്. കരുണാനിധിയോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ്.

  English summary
  vijay palys hits last respection to kalaignar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X