വിജയ് 25 കോടിയ രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്!!
തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം നടീ നടന്മാരുടെ വീട്ടുകളിലൊക്കെ റെയ്ഡ് നടത്തിയ കാര്യ അറിഞ്ഞിരിക്കുമല്ലോ. പുലിയുടെ റിലീസിന് തലേ ദിവസം വിജയ് യുടെയും സംവിധായകന്‍ ചിമ്പു ദേവന്റെയും നിര്‍മാതവ് സെല്‍വകുമാറിന്റെയും വീട്ടില്‍ റെയ്ഡ് നടത്തി എന്നത് ചിത്രത്തെ ബാധിച്ചു എന്നും കേട്ടു.
എന്നാല്‍ പുലി റിലീസിന് മുമ്പായാലും പിമ്പായാലും വിജയ് ഏത് നിമിഷവും റെയ്ഡിന് വിധേയമാകുമായിരുന്നത്രെ. എന്തെന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താരം ആദായ വകുപ്പിന് വരുമാന നികുതി അടച്ചരുന്നില്ല എന്നതുതന്നെ.

വിജയ് നികുതി അടക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അതില്‍ വീഴ്ച വരുത്തി. 25 കോടി രൂപ വിജയ് വെട്ടിപ്പ് നടത്തിയതായാണ് വിവരം. രണ്ട് കോടി രൂപയും രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണവും റെയിഡില്‍ കണ്ടെത്തി എന്ന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേ സമയം, സാമൂഹ്യ സേവനങ്ങള്‍ ഒരുപാട് നടത്തുന്ന നടനാണ് വിജയ്. പഠിക്കാന്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്കൊക്കെ വിജയ് സാമ്പത്തിക സഹായം നല്‍കുന്നതൊക്കെ തമിഴ് നാട്ടില്‍ പാട്ടാണ്. വിഷയത്തോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല


Click it and Unblock the Notifications











