ഫാൻസിനോട് അഭ്യർഥനയുമായി വിജയ്, പിറന്നാൾ ആഘോഷം വേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം...

തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും വൻ ആഘോഷമാക്കുന്ന ഒരു പിറന്നാളാണ് നടൻ വിജയുടേത്. വൻ ആഘോഷമാണ് എല്ലാ പിറന്നാളിനും ആരാധകർ സംഘടിപ്പിക്കാറുള്ളത്. ഇപ്പോഴിത വിജയുടെ 45 ാം പിറന്നാൾ വന്ന് എത്തുകയാണ്. ജൂൺ 22 നാണ് വിജയുടെ പിറന്നാൾ. തമിഴ് സിനിമ ലോകം മാത്രമല്ല മലയാളി പ്രേക്ഷകരും വിജയ് യുടെ പിറന്നാൾ ആഘോഷമാക്കാറുണ്ട്. കോളിവുഡിൽ മാത്രമല്ല മലയാളത്തിലും കൈനിറയെ ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ മിക്ക ചിത്രങ്ങളും കേരളത്തിൽ സൂപ്പർ ഹിറ്റാണ്. വൻ കളക്ഷനാണ് ചിത്രം നേടുന്നത്.

ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് വിജയ്ക്ക് ഉള്ളത്. ഫാൻസിന്റെ ഏത് ആവശ്യത്തിനും താരം ഓടി എത്താറുമുണ്ട്. വലിപ്പ ചെറുപ്പമില്ലാത്ത താരത്തിന്റെ ഈ പെരുമാറ്റമാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. പിറന്നാൾ പ്രമാണിച്ച് തന്റെ ആരാധകരോട് ഒരു അഭ്യർഥനയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ ഫാൻസ് അസോസിയേഷനോടും നേരിട്ട് അറിയിച്ചിരിക്കുകയാണ് ഇളയദളപതി.

 പിറന്നാൾ  ആഘോഷം വേണ്ട

ഈ വർഷത്തെ തന്റെ പിറന്നാൾ ആഘോഷമാക്കി മാറ്റരുതെന്ന് വിജയ് തന്റെ ആരാധകരോട് അഭ്യർഥിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ആരാധകരോട് ആഘോഷം ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പിറന്നാളിന് ഇനിയും ദിവസങ്ങളുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ താരത്തിന്റെ പിറന്നാൾ ക്യാപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ട്വിറ്ററിൽ #birthdayCDP ഹാഷ് ടാഗ് ട്രൈന്റിങ്ങായിട്ടുണ്ട്.

  വിജയ് യുടെ അഭ്യർഥന

സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ജനപ്രിയ സിനിമകളുടെ റീ-റിലീസുമാണ് ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത് . എന്നാൽ നിലവിലെ സ്ഥിതിയിൽ ബാക്കിയുള്ള ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തുടരനാണ് വിജയ് അഭ്യർഥിച്ചിരിക്കുന്നത്. ഓരോ ജില്ലയിലുമുള്ള തന്റെ ഫാൻസ് അസോസിയേഷനോട് നേരിട്ടാണ് താരം അഭ്യർഥന നടത്തിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു തരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് വിജയുടെ നിര്‍ദേശം. തമിഴ് നാട്ടിലുള്ള വിജയ് ഫാൻസ് അസോസിയേഷൻ തലവൻ എന്‍ ആനന്ദ് രാജ്യത്തെമ്പാടുമുള്ള വിജയ് ഫാന്‍സ് അസോസിയേഷനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്

   മാസ്റ്ററിന്റെ ട്രെയിലർ

വിജയ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതി ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ന്യൂ ഇയറിനായിരുന്നു പുറത്തെത്തിയത്. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കവെ ആയിരുന്നു കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും. തുടർന്ന് റിലീസ് മാറ്റം വയ്ക്കുകയായിരുന്നു. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കാൻ പ്രേക്ഷകർ ആവശ്യപ്പെട്ടിട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ട്രെയിലർ പുറത്തെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 9 നായിരുന്നു മാസ്റ്ററിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ റീലീസ് തീയതി പ്രഖ്യാപിച്ചേക്കും

  മുരുകദോസ് - വിജയ്  ചിത്രം

മാസ്റ്ററിന് ശേഷം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മുരുകദോസ്- വിജയ് ചിത്രം. തുപ്പാക്കി, കത്തി, സർക്കാർ എന്നീ സിനിമകൾക്ക് ശേഷം വിജയ്‍യും എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രമാണിത്. സൺ പിക്ചേഴ്സ് ആയിരിക്കും മുരുകദോസ് ചിത്രം നിർമിക്കുക. മാസ്റ്ററിന് ശേഷം വിജയ് ചെയ്യുന്നത് മുരുഗദോസ് ചിത്രമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പരന്നിരുന്നു. ചിത്രത്തിനെ കുറിച്ചുള്ള കൃത്യമായ വിവരം വിജയ് യുടെ പിറന്നാളിന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X