മീനയുടെ മകള്‍, വിജയ് യുടെ മകളായി അഭിനയത്തിലേക്ക്
മറ്റൊരു താര പുത്രി കൂടെ വെള്ളിത്തിരയില്‍ എത്തുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ ഒരു കാലത്ത് മിന്നിത്തിളങ്ങിയ മീനയുടെ മകള്‍ നൈനികയാണ് തമിഴ് സിനിമയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഇളയദളപതി വിജയ് യുടെ മകളായിട്ടാണ് നൈനികയുടെ അരങ്ങേറ്റം
പുലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകള്‍ പൂര്‍ത്തിയാക്കി വിജയ് അറ്റ്‌ലി സംവിധാനം ചെയ്യൂന്ന മൂട്ര് മുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലേക്ക് മാറിക്കഴിഞ്ഞു. കലൈ പുലി എസ് താണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയും എമി ജാക്‌സണുമാണ് നായികമാരായി എത്തുന്നത്.

വിജയ് ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ ഒരു വിജയ് പൊലീസ് ഓഫീസറാണെന്നും കേള്‍ക്കുന്നു. ചിത്രത്തില്‍ അഞ്ച് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ അച്ഛനുമാണ് വിജയ്. ഈ അഞ്ച് വയസ്സുകാരിയായിട്ടാണ് നൈനികയുടെ വരവ്.
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ എങ്കയോ കേട്ട കുറള്‍ എന്ന ചിത്രത്തില്‍ ബാലതാരമായെത്തിയ മീന, പിന്നീട് കാലങ്ങള്‍ക്ക് ശേഷം മുത്തു എന്ന ചിത്രത്തിലൂടെ രജനിയുടെ നായികയായും എത്തിയത് കൗതുകമായിരുന്നു.
താന്‍ മീനയുടെ കടുത്ത ആരാധകനാണെന്ന് പല അവസരത്തിലും വിജയ് പറഞ്ഞിട്ടുണ്ട്. ഷാജഹാന്‍ എന്ന ചിത്രത്തിലെ ഒരു പാട്ട് രംഗത്തിലല്ലാതെ മീനയ്‌ക്കൊപ്പം അഭിനയിക്കാന്‍ വിജയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ മീനയുടെ മകളുടെ അച്ഛനായി വിജയ് എത്തുന്നു എന്നതും ഒരു കൗതുകം


Click it and Unblock the Notifications