സൂര്യയും വിജയ് യും വില്ലന്മാര്‍
നായകന്മാര്‍ തന്നെ പ്രതി നായകവേഷത്തില്‍ എത്തുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുകയാണ്. മോഹന്‍ലിന്റെ ഒടുവില്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ഫ്രോഡിലും ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന കൂതറയിലും അദ്ദേഹം അവതരിപ്പിക്കുന്നത് നഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളെയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തമിഴിലും ഈ രീതി തുടരുകയാണിപ്പോള്‍. സൂര്യയും വിജയ് യും തങ്ങളുടെ അടുത്ത ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണത്രെ എത്തുന്നത്. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന കത്തി എന്ന ചിത്രത്തിലാണ് വിജയ് വില്ലനാകുന്നതെങ്കില്‍ ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന അഞ്ചാനിലാണ് സൂര്യയുടെ വില്ലന്‍ വേഷം
തമിഴിലെ വില്ലന്മാരായ മുന്‍നിര നായകന്മാരെ കാണൂ

തമിഴിലെ വില്ലന്മാരായ മുന്‍നിര നായകന്മാരെ കാണൂ
അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലെത്തിയ വിജയ് യുടെ ഒരു വേഷം വില്ലനായായിരുന്നു. നായകനും വില്ലനും ഒരാള്‍ തന്നെ. സമാനമാണ് ഇപ്പോള്‍ കത്തിയിലും. ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. നായകനും വില്ലനും വിജയ് തന്നെ

തമിഴിലെ വില്ലന്മാരായ മുന്‍നിര നായകന്മാരെ കാണൂ
റൗഡിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും മാട്രം എന്ന ചിത്രത്തിലൂടെയാണ് സൂര്യ ആദ്യമായി അല്പം നഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിട്ടത്. ഇപ്പോഴിതാ വീണ്ടും അഞ്ചാനിലൂടെ വില്ലനായി എത്തുന്നു സൂര്യ. ഇരട്ടവേഷമാണ്. ഒന്ന് വില്ലനും മറ്റത് നായകനും

തമിഴിലെ വില്ലന്മാരായ മുന്‍നിര നായകന്മാരെ കാണൂ
സ്റ്റൈല്‍മന്നന്‍ രജനീകാന്ത് വില്ലന്റെ വേഷത്തിലെത്തിയത് എന്തിരന്‍ എന്ന ചിത്രത്തിലാണ്. ചിട്ടി എന്ന റോബോര്‍ട്ടാണ് കഥയിലെ വില്ലന്‍

തമിഴിലെ വില്ലന്മാരായ മുന്‍നിര നായകന്മാരെ കാണൂ
കമല്‍ ഹസന്‍ പത്ത് വേഷത്തിലെത്തിയ ദശാവതാരം എന്ന ചിത്രത്തില്‍ പത്ത് അവതാരങ്ങളിലൊന്ന് വില്ലനായി ആയിരുന്നു.

തമിഴിലെ വില്ലന്മാരായ മുന്‍നിര നായകന്മാരെ കാണൂ
അജിത്ത് അല്പം വ്യത്യസ്തനാണ്. ഡബ്ള്‍ റോളൊന്നുമില്ല. മങ്കാത്ത എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അജിത്തിന്റെ വില്ലന്‍ വേഷം


Click it and Unblock the Notifications