വിജയ് അച്ഛനാവുന്നു
ഇളയ ദളപതി വിജയ് അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അത്‌ലി സംവിധാനം ചെയ്യുന്ന വിജയ് 59 എന്ന ചിത്രത്തിലാണ് ചെറിയ കുട്ടിയുടെ അച്ഛനായി വിജയ് എത്തുന്നത്
ചിത്രത്തില്‍ വിജയ് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ ചെന്നൈയില്‍ ആരംഭിക്കും. സാമന്തയും എമി ജാക്‌സണുമാണ് ചിത്രത്തിലെ നായികമാര്‍.

വിജയ് 59ലെ പാട്ടുകള്‍ ഒരുക്കുന്ന തിരക്കിലാണ് ജി.വി. പ്രകാശ് കുമാര്‍. ഗാനങ്ങളെല്ലാം നേരത്തെ റെക്കാര്‍ഡ് ചെയ്യാനാണ് അത്‌ലിയും ജി.വി പ്രകാശും തീരുമാനിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളെല്ലാം ട്രെന്റ് സെറ്ററുകള്‍ ആയിരിക്കും വിജയ്‌യുടെ ഡാന്‍സ് സ്റ്റെപ്പുകളുള്ള ഒരു അടിപൊളി ഗാനവും ചിത്രത്തില്‍ ഉണ്ടാകും.ജി.വി പ്രകാശിന്റെ അമ്പതാമത് സിനിമയാണ് വിജയ് 59


Click it and Unblock the Notifications