വിശാലിന്റെ നടപടയില്‍ ഇളയദളപതി അഭിമാനിക്കുന്നു
ദീപാവലിയ്ക്ക് മത്സരം ഇളയദളപതി വിജയ് യുടെ 'കത്തി'യും വിശാലിന്റെ 'പൂജൈയും' തമ്മിലായിരുന്നു. കത്തിയോളം എത്തില്ലെങ്കിലും വിശാലിന്റെ പൂജൈയ്ക്കും മികച്ച അഭിപ്രായങ്ങള്‍ തന്നെയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കത്തിയും പൂജൈയും തിയേറ്ററില്‍ തകര്‍ത്തോടുമ്പോഴാണ് പുറത്ത് വിശാലിന്റെ തകര്‍പ്പന്‍ പ്രകടനം. വിശാല്‍ നടത്തിയ റെയിഡില്‍ കത്തിയുടെയും പൂജൈയുടെയും വ്യാജ സിഡികള്‍ കണ്ടെത്തുകയും അതിന്റെ കാരണക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യം അറിഞ്ഞ ഇളയദളപതി വിശാലിനെ ആവോളം പുകഴ്ത്തി. ട്വിറ്ററിലൂടെയാണ് വിജയ് വിശാലിന് ആശംസകള്‍ അറിയിച്ചത്. വിശാല്‍ താങ്കളുടെ നടപടിയില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇളയദളപതിയുടെ ട്വീറ്റ്.
മണിക്കൂറുകള്‍ക്കകം ട്വീറ്റിന് വിശാല്‍ മറുപടി നല്‍കി. വിശാലിന്റെ നിര്‍മാണ കമ്പനിയായ വിശാല്‍ ഫിലിം ഫാക്ടറിയാണ് വിജയ്ക്ക് മറുപടി നല്‍കിയത്. പ്രിയപ്പെട്ട വിജയ്, താങ്കളുടെ പിന്തുണയ്ക്ക് നന്ദി എന്ന് പറഞ്ഞാണ് വിശാലിന്റെ റിപ്ലേ ട്വീറ്റ്.


Click it and Unblock the Notifications











