വിജയ് തന്റെ ഏറ്റവും വലിയ സമ്പാദ്യം വെളിപ്പെടുത്തി
വിജയ് തന്റെ ഏറ്റവും വലിയ സമ്പാദ്യം വെളിപ്പെടുത്തി എന്ന് കേട്ട് സ്വത്ത് വിവര കണക്കാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്നാല്‍ അതിനേക്കാള്‍ വിജയ് വില നല്‍കുന്ന കാര്യം തന്നെ. മറ്റൊന്നുമല്ല തന്റെ ആരാധകരുടെ നീണ്ട ശൃങ്കല.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത കത്തി നൂറ് ദിവസം തിയേറ്ററില്‍ തകര്‍ത്തോടി കഴിഞ്ഞു ബ്ലോക്ബസ്റ്റര്‍ ഹിറ്റായി. വിജയ് യും സമാന്തയും താര ജോഡികളായെത്തിയ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധാണ്.

ചിത്രത്തിന് വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച അണിയറയിലെ ഓരോരുത്തര്‍ക്കും മുരുഗദോസ് നന്ദി പറഞ്ഞു. പ്രത്യേകിച്ച് കത്തിയെ ഇത്രയും വലിയ വിജയമാക്കി തീര്‍ത്ത വിജയ് ഫാന്‍സിന്.
ട്വിറ്ററിലൂടെയാണ് വിജയ് നന്ദി പ്രകടനം നടത്തിയത്. നിങ്ങളെന്നോട് കാണിക്കുന്ന സ്‌നേഹത്തിനും ബഹുമാനത്തിനും 'നന്ദി' എന്ന വാക്ക് വളരെ ചെറുതാണെന്നറിയാം. നിങ്ങളാണ് എന്റെ ജീവിതത്തില്‍ ഞാനിക്കാലം വരെ സമ്പാദിച്ചതിലെ ഏറ്റവും വലിയ സ്വത്ത്. കത്തി ഇത്രയും വലിയ ഹിറ്റാക്കിയതിന് എല്ലാവര്‍ക്കും നന്ദി- എന്നാണ് വിജയ് യുടെ ട്വീറ്റ്.


Click it and Unblock the Notifications











