twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് യുടെ പുലിയും 15 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഖുഷിയും തമ്മിലെന്താണ് ബന്ധം? ബാഹുബലിയുമായോ?

    By Aswini
    |

    വിജയ് നായകനായ പുലി എന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ഈ പുലിയും 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ഖുഷിയും തമ്മില്‍ ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക് ബന്ധമുണ്ട്. പുലിയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വിജയ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലി. കമലകണ്ണനാണ് ചിത്രത്തിലെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ജോലികള്‍ ചെയ്ത്. വളരെ മനോഹരമായി അത് അദ്ദേഹം ചെയ്തു എന്നും അദ്ദേഹത്തെ പോലൊരു ആള്‍ ഇല്ലാതെ പുലിപോലൊരു ഫാന്റസി ചിത്രം പൂര്‍ണമാകുന്നില്ലെന്നും വിജയ് പറഞ്ഞു. അവിടെ എവിടെയാണ് പുലിയും ഖുഷിയും തമ്മില്‍ ബന്ധം? തുടര്‍ന്ന് വായിക്കൂ...

    പുലിയിലെ സി ജി വര്‍ക്ക്

    വിജയ് യുടെ പുലിയും 15 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഖുഷിയും തമ്മിലെന്താണ് ബന്ധം? ബാഹുബലിയുമായോ?

    ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള വിജയ് യുടെ പുലിയ്ക്ക് വേണ്ടി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കിയത് കമലകണ്ണനാണ്. മഗധീര, നാന്‍ ഈ എന്നീ ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടിയും സി ജി വര്‍ക്കുകള്‍ ചെയ്ത ആളാണ് കമലകണ്ണന്‍

    ഖുഷിയും പുലിയും

    വിജയ് യുടെ പുലിയും 15 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഖുഷിയും തമ്മിലെന്താണ് ബന്ധം? ബാഹുബലിയുമായോ?

    പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത, കൃത്യമായി പറഞ്ഞാല്‍ 2000 ല്‍ റിലീസ് ചെയ്ത വിജയ് യുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഖുഷിയ്ക്ക് വേണ്ടി സി ജി വര്‍ക്കുകള്‍ ചെയ്തതും ഈ കമലകണ്ണന്‍ തന്നെയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവരുവും വീണ്ടും ഒന്നിക്കുന്നത് എന്നതാണ് പ്രത്യേകത

    ഖുഷിയിലെവിടെ

    വിജയ് യുടെ പുലിയും 15 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഖുഷിയും തമ്മിലെന്താണ് ബന്ധം? ബാഹുബലിയുമായോ?

    ഗ്രാഫിക്‌സിന് അധികം പ്രധാന്യം ഒന്നുമില്ലാത്ത ചിത്രമാണ് ഖുഷി, അതിലെവിടെയാണ് കമലകണ്ണന്റെ കൈ എന്നാവും ചിന്തിയ്ക്കുന്നത്. എന്നാല്‍ 'ഒരു പൊണ്ണ് ഒന്ന് നാന്‍ പാര്‍ത്തേ' എന്ന ഗാന രംഗം ഓര്‍ക്കുക. ഇവിടെയാണ് കമലകണ്ണന്റെ കൈകള്‍.

    ബാഹുബലിയോ

    വിജയ് യുടെ പുലിയും 15 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഖുഷിയും തമ്മിലെന്താണ് ബന്ധം? ബാഹുബലിയുമായോ?

    ഖുഷിയും പുലിയും മാത്രമല്ല, ഇപ്പോള്‍ ഇന്ത്യന്‍ സിനിമ ലോകം ചര്‍ച്ച ചെയ്യുന്ന ബാഹുബലിയുടെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് നിര്‍വ്വഹിച്ചതും കമലകണ്ണന്‍ തന്നെ.

    English summary
    Vijay in his awe inspiring speech at the event hailed Kamalakkannan who has headed the Computer Graphics works of the film as the hero of the film. 'Kamalakkannan sir who has done the CG work is the hero of ‘Puli’ as without him this fantasy film would have been incomplete.'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X