»   »  വിജയ് ചിത്രം തെറിയെ വരവേല്‍ക്കാന്‍ തമിഴകം ഒരുങ്ങി, ഇതാ അതിനിടെ വിജയ് 60 പൂജയും കഴിഞ്ഞു,ഫോട്ടോസ്

വിജയ് ചിത്രം തെറിയെ വരവേല്‍ക്കാന്‍ തമിഴകം ഒരുങ്ങി, ഇതാ അതിനിടെ വിജയ് 60 പൂജയും കഴിഞ്ഞു,ഫോട്ടോസ്

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരിക്കുന്ന വിജയ് യുടെ 59ാം ചിത്രം തെറിയുടെ റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. അതിന് മുമ്പേ വിജയ് യുടെ 60ാം ചിത്രത്തിന്റെ പൂജ നടന്നു. തിങ്കാളാഴ്ച രാവിലെ (ഏപ്രില്‍ 11)ചെന്നൈയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ.

സംവിധായകന്‍ ഭരതന്‍, വിജയ്, കീര്‍ത്ത് സുരേഷ്, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തത്. അജിത്തിന്റെ വീരം നിര്‍മ്മിച്ച നാഗി റെഡ്ഡിയാണ് വിജയ് യുടെ 60ാം ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജാ ഫോട്ടോസ് കാണൂ...

വിജയ് ചിത്രം തെറിയെ വരവേല്‍ക്കാന്‍ തമിഴകം ഒരുങ്ങി, ഇതാ അതിനിടെ വിജയ് 60 പൂജയും കഴിഞ്ഞു,ഫോട്ടോസ്

വിജയ് യുടെ 59ാം ചിത്രമായ തെറി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രം റിലീസ് ചെയ്യുന്നതിന്റെ നാല് ദിവസം മുമ്പാണ് 60ാം ചിത്രത്തിന്റെ പൂജ നടന്നത്.

വിജയ് ചിത്രം തെറിയെ വരവേല്‍ക്കാന്‍ തമിഴകം ഒരുങ്ങി, ഇതാ അതിനിടെ വിജയ് 60 പൂജയും കഴിഞ്ഞു,ഫോട്ടോസ്

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം ഭരതനും വിജയ് യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. വിജയ് ചിത്രമായ ഗില്ലിയുടെ സംഭാഷണം ഒരുക്കിയത് ഭരതനായിരുന്നു.

വിജയ് ചിത്രം തെറിയെ വരവേല്‍ക്കാന്‍ തമിഴകം ഒരുങ്ങി, ഇതാ അതിനിടെ വിജയ് 60 പൂജയും കഴിഞ്ഞു,ഫോട്ടോസ്

ശിവ കാര്‍ത്തികേയന്‍ നായകനായി എത്തിയ രജനിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ചിത്രം. ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യുടെ നായികയാകുന്നത്.

വിജയ് ചിത്രം തെറിയെ വരവേല്‍ക്കാന്‍ തമിഴകം ഒരുങ്ങി, ഇതാ അതിനിടെ വിജയ് 60 പൂജയും കഴിഞ്ഞു,ഫോട്ടോസ്

ചിത്രത്തിന്റെ പൂജ നടന്നതായി കീര്‍ത്തി സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

വിജയ് ചിത്രം തെറിയെ വരവേല്‍ക്കാന്‍ തമിഴകം ഒരുങ്ങി, ഇതാ അതിനിടെ വിജയ് 60 പൂജയും കഴിഞ്ഞു,ഫോട്ടോസ്

സതീഷ് കൃഷ്ണനും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പൂജയില്‍ സതീഷ് കൃഷ്ണനും പങ്കെടുത്തിരുന്നു.

വിജയ് ചിത്രം തെറിയെ വരവേല്‍ക്കാന്‍ തമിഴകം ഒരുങ്ങി, ഇതാ അതിനിടെ വിജയ് 60 പൂജയും കഴിഞ്ഞു,ഫോട്ടോസ്

ജഗപതി ബാബു, ഡാനിയല്‍ ബാലാജി, ശ്രീമാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Vijay's 60th movie launched in style.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam