»   » കബാലിയ്ക്ക് ശേഷം വിജയ് യുടെ ഭൈരവ കേരളത്തിലേക്ക്, റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍

കബാലിയ്ക്ക് ശേഷം വിജയ് യുടെ ഭൈരവ കേരളത്തിലേക്ക്, റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലിയുടെ വിതരണവകാശം കേരളം വാങ്ങിയത് വാര്‍ത്തയായിരുന്നു. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസാണ് കാബലിയെ കേരളത്തില്‍ എത്തിച്ചത്. എട്ടര കോടി രൂപയായിരുന്നു ചിത്രത്തിന്റെ വിതരണവകാശ തുക.

ഇപ്പോഴിതാ കബാലി തരംഗം അവസാനിക്കുമ്പോള്‍ വിജയ് യുടെ 60ാം ചിത്രം ഭൈരവ കേരളത്തില്‍ എത്തുന്നു. ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടി റാഫിമതിരയാണ് ഭൈരവയുടെ കേരളത്തിലെ വിതരണാവകാശം വാങ്ങിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് വിതരണ കമ്പിനി ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കൂ..

ഭൈരവ

വിജയ് യുടെ അറുപതാമത്തെ ചിത്രമാണ് ഭൈരവ. ഭരതനാണ്
ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു.

നായിക

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. ആര്‍കെ സുരേഷ്, അപര്‍ണ വിനോദ്, ജഗപതി ബാബു, വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ഹരീഷ് ഉത്തമന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

കേരളത്തിലേക്ക്

ഇഫാര്‍ ഇന്റര്‍നാഷ്ണലാണ് ചിത്രത്തെ കേരളത്തില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് കരാറില്‍ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മാണം

തമിഴകത്തെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പിനിയായ വിജയ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Vijay's Bhairava distribution amount.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam