മാസ് ലുക്കില്‍ വിജയുടെ ബിഗില്‍ പോസ്റ്റര്‍! ദളപതി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ
ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. സര്‍ക്കാരിന് ശേഷം സൂപ്പര്‍ താരത്തിന്റെതായി വരുന്ന സിനിമ അറ്റ്‌ലീയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുങ്ങുന്ന വിജയ് ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തിനായി ഇത്തവണയും സംഗീതം നല്‍കിയിരിക്കുന്നത് ഏആര്‍ റഹ്മാനാണ്.

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 19നാണ് നടക്കുക. ഓഡിയോ ലോഞ്ച് തിയ്യതി അറിയിച്ചുകൊണ്ടുളള ബിഗിലിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ചെന്നൈയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഏആര്‍ റഹ്മാന്റെ ലൈവ് പെര്‍ഫോമന്‍സ് തന്നെയാകും മുഖ്യ ആകര്‍ഷണമാവുക. നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ സിങ്കപെണ്ണേ,വെറിത്തനം തുടങ്ങിയ ഗാനങ്ങള്‍ എല്ലാവരും ഏറ്റെടുത്തിരുന്നു.
ദളപതി വിജയ് തന്നെയായിരുന്നു വെറിത്തനം പാട്ട് പാടിയിരുന്നത്. ബിഗിലില്‍ വിജയ്‌ക്കൊപ്പം ജാക്കി ഷ്‌റോഫ്,കതിര്‍,യോഗി ബാബു,വിവേക്,ഇന്ദുജ, വര്‍ഷ ബൊലമ്മ, റീബ മോണിക്ക ജോണ്‍,ഡാനിയേല്‍ ബാലാജി, ആനന്ദ് രാജ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം തന്നെ സെന്‍സര്‍ ചെയ്ത ശേഷം മാത്രമേ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിടുകയുളളുവെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ അര്‍ച്ചന കല്‍പ്പാത്തി അറിയിച്ചു.


Click it and Unblock the Notifications