ബിഗില്‍ ഓഡിയോ ലോഞ്ചിലെ വിജയ്‌യുടെ പ്രസംഗം! പിന്നാലെ വേദിയായ കോളജിന് സര്‍ക്കാര്‍ നോട്ടീസ്
ബിഗില്‍ ഓഡിയോ ലോഞ്ചില്‍ ദളപതി വിജയ് നടത്തിയ പ്രസംഗം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദീപാവലി റിലീസ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് നിര്‍മ്മാതാക്കാള്‍ ചടങ്ങ് സംഘടിപ്പിച്ചത്. സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ഒന്നടങ്കം എത്തിയ പരിപാടി കൂടിയായിരുന്നു ഇത്. ചെന്നൈയിലെ സായിറാം എഞ്ചിനിയറിംഗ് കോളേജിലാണ് ഓഡിയോ ലോഞ്ച് നടന്നത്.

ഓഡിയോ ലോഞ്ചിന് പിന്നാലെ കോളേജ് അധികൃതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചടങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. വിജയ് നടത്തിയ പ്രസംഗമാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നാണ് ചര്‍ച്ച. ചെന്നൈയില്‍ ഫ്‌ളക്‌സ് വീണ് യുവതി മരിച്ച സംഭവം ഓഡിയോ ലോഞ്ചില്‍ വിജയ് എടുത്തു പറഞ്ഞിരുന്നു.
Recommended Video
ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കോളേജിന് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്,.ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 27നാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications