വിജയ് ചിത്രം ബ്രഹ്മാണ്ഡം തന്നെ! ബിഗിലിന്റെ മുടക്ക് മുതല്‍ ഇതുവരെ പറഞ്ഞതല്ല, ബജറ്റ് 180 കോടി
ഇളയദളപതിയുടെ മറ്റൊരു വമ്പന്‍ സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. തെരി, മെര്‍സല്‍, എന്നിങ്ങനെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയിയെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗില്‍. ഇക്കൊല്ലത്തെ ദീപാവലിയക്ക് മുന്നോടിയായി റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം ഒക്ടോബര്‍ 25 ന് തിയറ്ററുകളിലേക്ക് എത്തും. റിലീസിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്.
ബിഗിലിന് വലിയ മുതല്‍ മുടക്ക് ആവശ്യമായി വന്നിട്ടുണ്ടെന്ന് പറഞ്ഞങ്കെിലും കൃത്യമായ കണക്ക് വിവരങ്ങള്‍ വ്യക്തമായിരുന്നില്ല. തുടക്കത്തില്‍ 125 കോടിയാണ് ബജറ്റ് ആയി പ്രതീക്ഷിച്ചിരുന്നതെങ്കില്‍ 180 കോടിയോളം രൂപ ആവശ്യമായി വന്നിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്. 160 ദിവസത്തോളം വിജയ് സിനിമയ്ക്ക് വേണ്ടി മാറ്റി വെച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീപാവലിയ്ക്ക് മുന്നോടിയായി ലോക വ്യാപകമായി ഒന്നിച്ചാണ് ബിഗില്‍ തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ച് മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ി രചന നിര്‍വഹിച്ചിരിക്കുന്നതും ആറ്റ്ലിയാണ്. ലേഡീ സുപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ബിഗില്‍ കേരളത്തിലെത്തിക്കുന്നത്. ഇതരഭാഷ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി തിയറ്ററുകളുടെ കണക്ക് അനുസരിച്ച് 125 തിയറ്ററുകളിലാണ് ബിഗിലും പ്രദര്‍ശനം നടത്തുക. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലനായിട്ടെത്തുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications











