ബിഗിലിന്റെ ടിക്കറ്റിനായി തിരക്കൂകൂട്ടി ആരാധകര്‍! അഡ്വാന്‍സ് ബുക്കിംഗിന് മികച്ച പ്രതികരണം

By Midhun Raj

Recommended Video

Bigil Is All Set For Wide Release In Kerala | FilmiBeat Malayalam

ദളപതി വിജയുടെ ബിഗിലിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വമ്പന്‍ റിലീസിനൊരുങ്ങുന്ന ചിത്രം ഒക്ടോബര്‍ 25നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ദീപാവലിയോടനുബന്ധിച്ച് എത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ബുക്കിംഗിന് ലഭിക്കുന്നത്. ചെന്നൈ ഉള്‍പ്പെടെയുളള തമിഴ്‌നാട്ടിലെ പല പ്രധാന തിയ്യേറ്ററുകളിലും ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റുകള്‍ ഏറെക്കുറെ ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്.

bigil

തിരുവനന്തപുരം ഉള്‍പ്പെടെയുളള കേരള സെന്ററുകളിലും ബുക്കിംഗിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ വഴിയുളള വിവരമനുസരിച്ച് തിരുവനന്തപുരത്ത് റിലീസ് ദിനത്തില്‍ ബിഗിലിന് 73 പ്രദര്‍ശനങ്ങളാണ് ഉളളതെന്ന് അറിയുന്നു. ചെന്നൈ ഉള്‍പ്പെടെയുളള നഗരങ്ങളില്‍ സൂപ്പര്‍ താര ചിത്രങ്ങളുടെ ബുക്കിംഗ് ഓണ്‍ലൈനിനേക്കാള്‍ തിയ്യേറ്ററുകള്‍ വഴി നേരിട്ടാണ് നടക്കുന്നത്. ഇവിടെത്തെ തിയ്യേറ്ററുകള്‍ക്കു മുന്‍പിലെല്ലാം വലിയ തിരക്കാണ് ഉളളത്.

കേരളത്തില്‍ 200നടുത്ത് തിയ്യേറ്ററുകളില്‍ ബിഗില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിതരണക്കാരുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച അറിയിപ്പ് വന്നിട്ടില്ല. വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രം ലോകമെമ്പാടുമായി വലിയ റിലീസിനായിട്ടാണ് ഒരുങ്ങുന്നത്. 180 കോടി ബഡ്ജറ്റിലാണ് ദളപതിയെ നായകനാക്കി അറ്റ്‌ലീ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Read more about: vijay bigil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X