നൂറ് കോടിയും കടന്ന് ദളപതിയുടെ ബിഗില്‍! ബോക്‌സോഫീസില്‍ തരംഗമായി വിജയ് ചിത്രം
ദളപതി വിജയ്‌യുടെ ബിഗില്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ദീപാവലി റിലീസായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. തെറി,മെര്‍സല്‍ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷമാണ് വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ പുതിയ ചിത്രം എത്തിയിരുന്നത്. വനിതാ ഫുട്‌ബോള്‍ ആസ്പദമാക്കിയുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണ ഈ കൂട്ടുകെട്ട് എത്തിയത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും വലിയ ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് സിനിമയെ സ്വീകരിച്ചിരുന്നത്.
ആദ്യ ദിനം മുതല്‍ ഹൗസ്ഫുള്‍ ബോര്‍ഡുകളാണ് അധിക തിയ്യേറ്ററുകളിലും കണ്ടത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് വിജയ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് സിനിമ പുറത്തിറങ്ങിയിരുന്നത്. അതേസമയം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് വിജയ് ചിത്രം കുതിക്കുന്നത്.

വിജയ് ചിത്രം നൂറ് കോടി ക്ലബിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇതുസംബന്ധിച്ച വിവരം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട് ബോക്‌സോഫീസില്‍ മാത്രമായി 50 കോടിയിലധികം നേടിക്കൊണ്ടാണ് ചിത്രം മുന്നേറുന്നതെന്നും അറിയുന്നതും. കേരള, കര്‍ണാടക ബോക്‌സോഫീസുകളിലും മികച്ച പ്രകടനമാണ് ദളപതി ചിത്രം നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി 10 കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആന്ധ്രയിലും തെലങ്കാനയിലും വിജയ് ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമ തെലുങ്കിലേക്ക് മൊഴിമാറ്റിക്കൊണ്ടാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. ആറ് കോടിയിലധികം കളക്ഷന്‍ ബിഗില്‍ ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങളിലെ തിയ്യേറ്ററുകളില്‍ നിന്നും നേടിയതായും അറിയുന്നു. വിജയ് ചിത്രങ്ങള്‍ക്ക് മുന്‍പ് ലഭിച്ചിട്ടില്ലാത്ത തരത്തിലുളള സ്വീകരണമാണ് ഇത്തവണ ഇവിടെ ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെന്ന പോലെ വിദേശത്തും ആരാധകര്‍ സിനിമയെ സ്വീകരിച്ചിരുന്നു.

യുഎസ്എ ബോക്‌സോഫീസില്‍ ഈ വര്‍ഷം എറ്റവും കളക്ഷന്‍ നേടിയ തമിഴ് സിനിമയാകാനുളള കുതിപ്പിലാണ് ബിഗില്‍. യുഎഇ/ജിസിസി ബോക്‌സോഫീസുകളിലും സമാനമായ പ്രകടനമാണ് ചിത്രം ആവര്‍ത്തിക്കുന്നത്. 180 കോടി ബഡ്ജറ്റിലായിരുന്നു വിജയ് ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിച്ചിരുന്നത്. വിജയ് ഇരട്ടവേഷത്തില്‍ എത്തിയ സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികയായി എത്തിയത്.
Recommended Video

ഇവര്‍ക്കൊപ്പം വിവേക്, ജാക്കി ഷ്‌റോഫ്, കതിര്‍, യോഗി ബാബു, ഡാനിയേല്‍ ബാലാജി, റീബ മോണിക്ക ജോണ്‍, അമൃത അയ്യര്‍, ഇന്ദുജ,വര്‍ഷ ബൊലമ്മ തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയായിരുന്നു ഇത്തവണ വിജയ് ചിത്രത്തിന് സംഗീതമൊരുക്കിയിരുന്നത്. റഹ്മാന്‍ ഒരുക്കിയ സിനിമയിലെ ഗാനങ്ങളെല്ലാം തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂട്ടത്തില്‍ സിങ്കപെണ്ണേ, വെറിത്തനം തുടങ്ങിയ പാട്ടുകളാണ് തരംഗമായി മാറിയിരുന്നത്.


Click it and Unblock the Notifications