150 കോടി കടന്ന് ബിഗിലിന്റെ കുതിപ്പ്! ദീപാവലി റിലീസുകളില്‍ മുന്നില്‍ വിജയ് ചിത്രം

By Midhun Raj

Recommended Video

Vijay movie Bigil collects 100 crores in three days | FilmiBeat Malayalam

ദളപതി വിജയുടെ ബിഗില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ ഒന്നടങ്കം നല്‍കിയത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ദളപതി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ സെന്ററുകളിലും മികച്ച സ്വീകാര്യതയാണ് വിജയ് ചിത്രത്തിന് ലഭിച്ചിരുന്നത്.

തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് വിജയ് അറ്റ്‌ലീ കൂട്ടൂകെട്ട് വീണ്ടും എത്തിയിരുന്നത്. ഇത്തവണ ഫുട്‌ബോള്‍ പ്രമേയമാക്കികൊണ്ടുളള ഒരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തിയത്. വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായ സിനിമ 180 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയിരുന്നത്.

ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുളളില്‍

ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുളളില്‍ തന്നെ ചിത്രം 100കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. ദീപാവലി റിലീസായി കാര്‍ത്തിയുടെ കൈദിക്കൊപ്പമാണ് വിജയ് ചിത്രവും തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ലോകമെമ്പാടുമായി 4000ത്തിലധികം തിയ്യേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തിരുന്നത്.

100 കോടി പിന്നിട്ട് ജൈത്രയാത്ര

100 കോടി പിന്നിട്ട് ജൈത്രയാത്ര തുടര്‍ന്ന സിനിമ ഇപ്പോള്‍ 150 കോടി ക്ലബിലും എത്തിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയുടെ കരിയറിലെ എറ്റവും വലിയ വിജയചിത്രമാകാനുളള കുതിപ്പിലാണ് നിലവില്‍ ബിഗിലെന്ന് അറിയുന്നു. ധനുഷിന്റെ അസുരന് പിന്നാലെയാണ് ബിഗിലും ഇപ്പോള്‍ 150 കോടി ക്ലബിലേക്ക് എത്തിയിരിക്കുന്നത്.

മെര്‍സല്‍,തെറി,സര്‍ക്കാര്‍

മെര്‍സല്‍,തെറി,സര്‍ക്കാര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ വിജയ് സിനിമയായിട്ടാണ് ബിഗില്‍ മാറിയിരിക്കുന്നത്. ഇത്തവണ ദീപാവലി റിലീസായി എത്തിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നതെന്നും ബിഗില്‍ തന്നെയാണ്. 2019ല്‍ സാഹോയ്ക്ക് പിന്നാലെ ആദ്യ ദിനം കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായും ബിഗില്‍ മാറിയിരുന്നു. ഓവര്‍സീസ് മാര്‍ക്കറ്റില്‍ 52 കോടിയോളം നേടിയ സിനിമ ഇന്ത്യയില്‍ നിന്ന് നേടിയത് നൂറ് കോടിയോളമാണ്.

റിലീസ് ചെയ്ത്

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ തമിഴ്‌നാട്ടില്‍ നിന്നുമാത്രമായി 60 കോടിയിലധികമാണ് സിനിമ നേടിയതെന്നും അറിയുന്നു. റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ക്കുളളില്‍ മൊത്തം കളക്ഷനായി 175 കോടിക്കടുത്ത് ബിഗില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്നായി 10 കോടിയിലധികമാണ് വിജയ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് എത്തിയിരുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ സിനിമയില്‍ കതിര്‍, ജാക്കി ഷ്‌റോഫ്, യോഗി ബാബു, വിവേക്, അമൃത അയ്യര്‍, റീബാ മോണിക്ക ജോണ്‍, ഇന്ദ്രജ ശങ്കര്‍, ഇന്ദുജ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X