കാത്തിരിപ്പിനൊടുവില്‍ വിജയ് ചിത്രം ബിഗിലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍! ആഘോഷമാക്കി ആരാധകര്‍! കാണൂ
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ്-അറ്റ്‌ലീ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദളപതിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ബിഗില്‍ എന്നാണ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിജയ് അറ്റ്‌ലീ കൂട്ടുകെട്ടില്‍ വരുന്ന നാലാമത്തെ സിനിമ കൂടിയാണിത്.

സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ബിഗിലില്‍ വിജയുടെ നായികാ വേഷത്തില്‍ എത്തുന്നത്. പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, ജാക്കി ഷ്‌റോഫ്, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ, ഇന്ദുജ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെ ഇത്തവണയും ദളപതി ചിത്രത്തിന് സംഗീത മൊരുക്കുന്നു. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആന്റണി റൂബെനാണ് എഡിറ്റിങ് ചെയ്യുന്നത്. അനില്‍ അരസ് ആക്ഷന്‍ രംഗങ്ങളും മുത്തുരാജ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ഇത്തവണയും ദീപാവലി റിലീസായിട്ടാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications