ലോകമെമ്പാടുമായി വമ്പന്‍ റിലീസിനൊരുങ്ങി ബിഗില്‍! വിജയ് ചിത്രത്തിന് യു/എ! 3 മണിക്കൂര്‍ ദൈര്‍ഘ്യം
ദളപതി വിജയുടെ ദീപാവലി ചിത്രം ബിഗിലിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുങ്ങിയ സിനിമയുടെ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് വിജയ് ചിത്രവുമായി അറ്റ്‌ലീ എത്തുന്നത്. സൂപ്പര്‍ താര ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2 മണിക്കൂര്‍ 58 മിനുറ്റ് ദൈര്‍ഘ്യമാണ് സെന്‍സര്‍ കോപ്പിക്ക് ഉളളതെന്ന് അറിയുന്നു.

ട്രെയിലറിന് പുറമെ വിജയ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും തരംഗമായി മാറിയിരുന്നു. ഏആര്‍ റഹ്മാനാണ് ഇത്തവണ ദളപതി ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 140 കോടി ബഡ്ജറ്റിലാണ് വിജയ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ജാക്കി ഷ്‌റോഫ്, വിവേക്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി, ഇന്ദുജ, അമൃതാ അയ്യര്‍, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജ് സുകുമാരനാണ് ബിഗില്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications