ബിഗില്‍ ലൊക്കേഷനില്‍ ബൈക്കില്‍ കുതിക്കുന്ന ദളപതി വിജയ്! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. ദീപാവലി റിലീസായി എത്തുന്ന സിനിമ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ദളപതി ചിത്രം ഇത്തവണയും വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിജയുടെ മാസ് പ്രകടനം കാണാനായിട്ടാണ് എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കുന്നത്.

ലൊക്കേഷന്‍ വീഡിയോ

ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റൈതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ സിനിമയ്ക്ക് കാത്തിരിക്കുന്ന വേളയിലാണ് പുതിയ ലൊക്കേഷന്‍ വീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുന്നത്. ബൈക്ക് റൈഡ് നടത്തുന്ന വിജയെ ആണ് വീഡിയോയില്‍ കാണിക്കുന്നത്. ദളപതി ചിത്രത്തിന്റെ എറ്റവും പുതിയ ലൊക്കേഷന്‍ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

സിങ്കപെണ്ണേ എന്ന ഗാനമായിരുന്നു

നേരത്തെ സൂപ്പര്‍താര ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ പാട്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിങ്കപെണ്ണേ എന്ന ഗാനമായിരുന്നു ബിഗിലിന്റെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിച്ചുകൊണ്ടുളള പാട്ട് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് സിങ്കപെണ്ണേ ഗാനത്തിന്റെതായി നിരവധി കവര്‍ വേര്‍ഷനുകളും ടിക്ക് ടോക്ക് വീഡിയോകളും പുറത്തിറങ്ങിയിരുന്നു.

അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രങ്ങളിലൊന്നായിട്ടാണ് ബിഗില്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ സിനിമയുടെ ആദ്യ ടീസറിനായും വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരത്തെ വിജയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പോസ്റ്ററുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്.

അച്ഛനും മകനുമായുളള ഗെറ്റപ്പുകളില്‍

ബിഗിലിന്റെതായി പുറത്തുവന്ന മൂന്ന് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ അച്ഛനും മകനുമായുളള ഗെറ്റപ്പുകളില്‍ സൂപ്പര്‍താരം എത്തുന്നുണ്ടെന്ന് പോസ്റ്ററുകളില്‍ നിന്നും സൂചന ലഭിച്ചിരുന്നു. തെറി,മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് വിജയും സംവിധായകന്‍ അറ്റ്‌ലീയും ഒന്നിക്കുന്നത്.

140 കോടി മുതല്‍മുടക്കിലാണ്

മുന്‍ചിത്രങ്ങളേക്കാള്‍ കൂടിയ ബഡ്ജറ്റിലാണ് ഇത്തവണ വിജയ് ചിത്രം അണിയിച്ചൊരുക്കുന്നത്. 140 കോടി മുതല്‍മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവില്‍ തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുകയാണ് വിജയ്. കോളിവുഡില്‍ താരമൂല്യം ഒന്നുകൂടി ഉയര്‍ന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് നടന്‍. അതുകൊണ്ട് തന്നെ പുതിയ സിനിമയ്ക്കുമേല്‍ പ്രതീക്ഷകള്‍ കൂടുകയാണ്.

വമ്പന്‍ താരനിര

പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, ഡാനിയേല്‍ ബാലാജി, ജാക്കി ഷ്റോഫ്, യോഗി ബാബു, റീബ മോണിക്ക ജോണ്‍, ഇന്ദുജ തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് റൂബെനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

സ്‌പോര്‍ട്‌സ് ത്രില്ലര്‍

സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായ ബിഗിലില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥീരികരണം ഉണ്ടായിട്ടില്ല. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. കരിയറില്‍ ആദ്യമായിട്ടാണ് നടന്‍ ഇത്തരമൊരു റോളില്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X