റിലീസിനു മുന്‍പേ വമ്പന്‍ നേട്ടവുമായി വിജയുടെ ബിഗില്‍! ഓവര്‍സീസ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്
Recommended Video
ദളപതി വിജയുടെ എറ്റവും പുതിയ ചിത്രമായ ബിഗിലിനു വേണ്ടി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സൂപ്പര്‍താര ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ തരംഗമായി മാറിയിരുന്നു, വിജയുടെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ വലിയ വിജയമായതിനു ശേഷമാണ് ദളപതിയുടെ പുതിയ സിനിമ എത്തുന്നത്.
വലിയ ക്യാന്‍വാസില്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രമൊരുങ്ങുന്നത്. അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ദീപാവലിക്കാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആദ്യ പോസ്റ്ററുകള്‍ക്ക് പിന്നാലെ സിനിമുടെ ടീസറിനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ബിഗില്‍
തമിഴില്‍ വിസില്‍ എന്ന് അര്‍ത്ഥം വരുന്ന ടൈറ്റിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വിജയ് ചിത്രത്തിന് നല്‍കിയിരുന്നത്. ബിഗില്‍ എന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനം ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുങ്ങുന്ന ബിഗിലില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദളപതി എത്തുന്നത്. മൈക്കിള്‍ എന്ന വിജയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുളള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വനിതാ ഫുട്‌ബോള്‍ ടീമിനെ പരീശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് ചിത്രത്തില്‍ ദളപതി എത്തുന്നതെന്ന് അറിയുന്നു.

സിനിമയുടെ ഓവര്‍സീസ് അവകാശം
വിജയ് ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറികൊണ്ടിരിക്കുന്ന സമയത്താണ് സിനിമയുടെ ഓവര്‍സീസ് അവകാശം വിറ്റുപോയതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് ബിഗിലിന്റെ വിതരണാവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുണൈറ്റഡ് ഇന്ത്യ എക്‌സ്‌പോര്‍ട്ടേഴ്‌സും എക്‌സ് ജെന്‍ സ്റ്റുഡിയോയും ചേര്‍ന്ന് ദളപതി ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം സ്വന്തമാക്കിയതായാണ് അറിയുന്നത്. 30 കോടി രൂപയ്ക്കാണ് ഇവര്‍ സിനിമ വാങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രജനികാന്തിന് ശേഷം
രജനീകാന്തിന്റെ 2.0യ്ക്കു ശേഷം ഓവര്‍സീസ് അവകാശത്തില്‍ വലിയ തുക ലഭിക്കുന്ന ചിത്രം കൂടിയാണ് വിജയുടെ ബിഗില്‍. വിജയ് ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്‌ക്രീന്‍ സീനാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും അറിയുന്നു. തമിഴ്‌നാട് റൈറ്റ്‌സും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്നും അറിയുന്നു. ബിഗില്‍ സ്വന്തമാക്കിയതായുളള ഇവരുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് വിവരം.

ടീസറിനായുളള കാത്തിരിപ്പ്
ബിഗിലിന്റെതായി പുറത്തിറങ്ങിയ ആദ്യ മൂന്ന് പോസ്റ്ററുകള്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. പോസ്റ്ററുകള്‍ക്ക് പിന്നാലെ ചിത്രത്തിന്റെ ആദ്യ ടീസറിനായിട്ടാണ് ഇനി എല്ലാവരും കാത്തിരിക്കുന്നത്. അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞതായാണ് അറിയുന്നത്.

ചിത്രീകരണം പുരോഗമിക്കുന്നു
ഒരിടവേളയ്ക്ക് ശേഷം നയന്‍താര വിജയുടെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ബിഗില്‍ എത്തുന്നത്. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ദളപതിയും നയന്‍സും ഒരു ചിത്രത്തിന് വേണ്ടി ഒരുമിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം തമിഴിലെ ശ്രദ്ധേയ താരങ്ങളും ഒപ്പം ബോളിവുഡില്‍ നിന്നും ജാക്കി ഷ്‌റോഫും എത്തുന്നുണ്ട്. പരിയേറും പെരുമാള്‍ താരം കതിര്‍,വിവേക്,യോഗി ബാബു, ഡാനിയേല്‍ ബാലാജി,റീബ മോണിക്ക ജോണ്‍,വര്‍ഷ ബൊലമ്മ,ഇന്ദുജ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











