ആകാംക്ഷകള്‍ക്കൊടുവില്‍ ബിഗിലിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു! ഒക്ടോബര്‍ 25ന് ദളപതി ചിത്രം എത്തും
ദളപതി വിജയുടെ ബിഗില്‍ റിലീസ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. അറ്റ്‌ലീയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. 32 മില്യണിലധികം ആളുകളാണ് സൂപ്പര്‍ താര ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായ സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. വിജയുടെ കരിയറിലെ എറ്റവും വലിയ റിലീസായിട്ടാണ് സിനിമ വരുന്നത്.
140 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ ബോക്‌സ്‌ഫോസീല്‍ തരംഗമായി മാറുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് വിജയ് അറ്റ്‌ലീ കൂട്ടുകെട്ടില്‍ പുതിയ സിനിമ എത്തുന്നത്. ബിഗിലിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും വലിയ രീതിയില്‍ തരംഗമായി മാറിയിരുന്നു. ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബര്‍ 25നാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ സാരഥി അര്‍ച്ചന കല്‍പ്പാത്തിയാണ് ഈ വിവരം അറിയിച്ചിരുന്നത്. വിജയുടെ മുന്‍ചിത്രമായ മെര്‍സല്‍. സര്‍ക്കാര്‍ തുടങ്ങിയ സിനിമകളും ദീപാവലിക്കായിരുന്നു പ്രദര്‍ശനത്തിന് എത്തിയിരുന്നത്. തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന വിജയുടെ പുതിയ സിനിമയും വലിയ വിജയമാകുമെന്ന് പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ ഒരുക്കിയ സിനിമയിലെ ഗാനങ്ങള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. കൂട്ടത്തില്‍ സിങ്കപെണ്ണേ, വെറിത്തനം തുടങ്ങിയ പാട്ടുകളാണ് കൂടുതല്‍ തരംഗമായി മാറിയിരുന്നത്. വെറിത്തനം പാട്ട് പാടിയത് ദളപതി വിജയ് തന്നെയാണ്. അതേസമയം ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജാക്കി ഷ്റോഫ്, വിവേക്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി, ഇന്ദുജ, അമൃതാ അയ്യര്‍, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ബിഗിലില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് വിജയ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് വേണ്ട എല്ലാ വിധ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് അറ്റ്‌ലീ ബിഗില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയുടെ കേരളാ വിതരണാവകാശം നേരത്തെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിസുമാണ് സ്വന്തമാക്കിയിരുന്നത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും വലിയ റിലീസായിട്ടാകും ദളപതി വിജയുടെ ബിഗില്‍ തിയ്യേറ്ററുകളിലേക്ക് എത്തുക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍.


Click it and Unblock the Notifications